കോഴിക്കോട്: കോഴിക്കോട് ബാലവിവാഹം നടന്നതായി പോലീസിന്റെ കണ്ടെത്തല്‍. 15 കാരിക്കായ തമിഴ്നാട് സ്വദേശിനിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് കേസെടുത്തു.
കോഴിക്കോട് വെസ്റ്റഹില്ലില് ഒരുമിച്ച് താമസിക്കുകയായിരുന്ന 28 കാരനായ യുവാവും പെണ്‍കുട്ടിയുമായി ബാലവിവാഹം നടത്തിയതായിയാണ് പോലീസ് കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. 15കാരിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. എന്നാണ് വിവാഹം നടന്നതെന്നോ എവിടെ വച്ചാണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.