ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: ജപ്പാനില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭനപ്പെട്ടത്.

ജപ്പാനിലെ കിഴക്കൻ തീരമേഖലയായ ഹോൻഷുവിലെ ഫുകുഷിമ മേഖലയിലാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. 32 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തലസ്ഥാന നഗരിയായ ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടു.

കഴിഞ്ഞ ദിവസം തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ 9 പേർ മരിച്ചിരുന്നു. ജപ്പാനിൽ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.