ജുബൈൽ: മരുഭൂമിയിലുള്ളവർക്ക് ഇഫ്താർ വിരുന്നൊരുക്കി ജുബൈൽ മലയാളി സമാജം. വർഷങ്ങളായി തുടരുന്നതാണ് റമദാനിലെ വെള്ളിയാഴ്ച മരുഭൂമിയിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണവസ്തുക്കളുടെ വിതരണവും ഇഫ്താറും. ഭക്ഷണവസ്തുക്കളുടെ കിറ്റ് വിതരണോദ്ഘാടനം ഉമർ സഖാഫി മൂർക്കനാടും മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചലും ചേർന്ന് നിർവഹിച്ചു.
എല്ലാ വർഷവും നൂറിലധികം കിറ്റുകളാണ് ഇത്തരത്തിൽ വിതരണം നടത്തുന്നത്. ഇഫ്താർ കിറ്റ് വിതരണം സമാജം പ്രസിഡൻറ് തോമസ് മാത്യു മമ്മൂടാൻ നിർവഹിച്ചു. ഈ വർഷം മരുഭൂമിയിലെ ഒരു ലേബർ ക്യാമ്പ് തിരഞ്ഞെടുക്കുകയും അനുബന്ധമായി വിവിധ രാജ്യക്കാരായ 150ഓളം ഇടയന്മാർക്ക് നോമ്പുതുറയും സംഘടിപ്പിച്ചു.
റോബിൻസൺ നാടാർ, എൻ.പി. റിയാസ്, മുബാറക്, അനിൽ മാളൂർ, ആശ ബൈജു, ബിബി രാജേഷ്, അഡ്വ. ജോസഫ് മാത്യു, ഷഫീഖ് താനൂർ, സൈദ് മേത്തർ, ഷെരീഫ്, അബ്നാൻ മുഹമ്മദ്, നജ്മുന്നിസ, അർഫാൻ മുഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കാളികളായി.