അഡ്വഞ്ചർ യാത്രകൾക്ക് മാത്രമല്ല ദൂരയാത്രകൾക്കും ജനപ്രീതിയുള്ളതാണ് അഡ്വഞ്ചര്‍ ബൈക്കുകൾ. യാത്ര ചെയ്യാനുള്ള സുഖവും സീറ്റിങ് പൊസിഷനും വലിപ്പവും ഡിസൈനുമെല്ലാം അഡ്വഞ്ചർ ബൈക്കുകളുടെ ജനപ്രിതി വർധിപ്പിച്ച ഘടകങ്ങളാണ്. ഒരു രൂപ കൂടുതൽ മുടക്കാതെ തന്നെ സ്വന്തമാക്കാം കവസാക്കിയുടെ ഈ അഡ്വഞ്ചര്‍ ബൈക്ക്.
സ്റ്റൈലിഷ് ബോൾഡ് ലുക്കുമുള്ള കവാസാക്കി ഇന്ത്യക്ക് ഫീച്ചറുകളും വ്യത്യസ്ത കളറുകളിലും സ്വന്തമാക്കാം. ഏറ്റവും വൈവിധ്യമാര്‍ന്ന ഓഫറുകളിൽ ഒന്നാണ് കവസാക്കി വെര്‍സിസ് 650 മിഡില്‍വെയ്റ്റ് സെഗ്മെന്റിലേത്. ഇപ്പോള്‍ ഈ മോഡലിന്റെ 2024 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കവസാക്കി ഇന്ത്യ. പുതിയ രണ്ട് കളര്‍ ഓപ്ഷനുകള്‍ നല്‍കി. അഡ്വഞ്ചര്‍ ടൂറര്‍ ബെക്കിന് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ കോസ്‌മെറ്റിക് പരിഷ്‌കാരം നടത്തിയിട്ടുണ്ട്.
2024 കാവസാക്കി വെര്‍സിസ് 650-ന് ലഭിക്കുന്ന ഒരേയൊരു വലിയ മാറ്റം പുതിയ നിറങ്ങളാണ്. മെറ്റാലിക് ഫ്‌ലാറ്റ് സ്പാര്‍ക്ക് ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഡാര്‍ക്ക് ഗ്രേ എന്നീ രണ്ട് നിറങ്ങളാണ് കളര്‍ പാലറ്റില്‍ പുതുതായി ഇടംപിടിച്ചത്. രണ്ട് പെയിന്റ് സ്‌കീമുകളും ഡ്യുവല്‍ ടോണ്‍ കോമ്പിനേഷന്‍ വാഗ്ദാനം ചെയ്യുന്നു. പ്രൈമറി നിറങ്ങളായ റെഡും ഗ്രീനും കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് പെയിന്റുമായി ചേരുന്നു.
സൈഡ് പാനലുകളിലും ഹെഡ്ലൈറ്റ് കൗളിലും ഒരു വെളുത്ത വരയും നല്‍കിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പുതിയ വണ്ടി 2023 മോഡലിന് സമാനമാണ്. പുതുക്കിയ വെര്‍സിസ് 650 അതിന്റെ ഷാര്‍പ്പ് സ്‌റ്റൈലിംഗും നിലനിര്‍ത്തുന്നു. ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഉയരമുള്ള വിസറുമടക്കം മൊത്തത്തിലുള്ള ഡിസൈന്‍ തുടര്‍ന്നുപോകുന്നു. മാത്രമല്ല എഞ്ചിന്‍, ഹാര്‍ഡ്‌വെയര്‍, ഫീച്ചറുകള്‍ എന്ന് തുടങ്ങി ഒന്നിലും കമ്പനി കൈവെച്ചിട്ടില്ല.
649 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 65.7 ബിപിഎച്ച് പവറും 61 എൻഎം പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ മോട്ടോര്‍സൈക്കിളില്‍ വരുന്നത്.ട്യൂബുലാര്‍ ഡയമണ്ട് ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.
പ്രീലോഡും റീബൗണ്ട് അഡ്ജസ്റ്റബിലിറ്റിയും ഉള്ള അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളാണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ ഷോവ മോണോഷോക്ക് ലഭിക്കുന്നു. ഇത് റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് മൊത്തത്തിലുള്ള റെസ്‌പോണസ് മാറ്റുന്നത് റൈഡര്‍ക്ക് സൗകര്യപ്രദമാക്കുന്നു. ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത് ഡ്യുവല്‍ 300 എംഎം ഫ്രണ്ടും സിംഗിള്‍ 250 എംഎം റിയര്‍ ഡിസ്‌കും ആണ്.
120/70 ഫ്രണ്ട് ടയറും 160/60 റിയര്‍ ടയറും ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്.170 എംഎംആണ് ഈ ബൈക്കിന്റെ ഗ്രൗണ്ട് ക്ലയറന്‍സ്. 219 കിലോഗ്രാം കെര്‍ബ് ഭാരവുമുണ്ട്. 2024 വെര്‍സിസ് 650 ഇലക്ട്രോണിക് ഫീച്ചറുകളാല്‍ സമ്പന്നമാണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ ഉണ്ട്.
എല്‍ഇഡി ലൈറ്റുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി സ്‌ക്രീന്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവ ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് അടിയില്‍ നല്‍കിയ ബട്ടണ്‍ അമര്‍ത്തിയാല്‍ റൈഡര്‍ക്ക് വിന്‍ഡ് സ്‌ക്രീനിന്റെ ഉയരം ക്രമീകരിക്കാവുന്ന സൗകര്യവും ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ നിറങ്ങള്‍ നല്‍കിയതല്ലാതെ കാര്യമായ അപ്‌ഡേറ്റുകള്‍ ഒന്നും ബൈക്കിന് ലഭിച്ചിട്ടില്ല.
തന്റെ ആദ്യത്തെ ബിഗ് കപാസിറ്റി മോട്ടോര്‍സൈക്കിളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളെ വെര്‍സിസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനായി കവസാക്കി ഈ മോഡലില്‍ റൈഡ് മോഡുകള്‍ അടക്കമുള്ള ഫീച്ചറുകള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
പുത്തന്‍ കളര്‍ ഓപ്ഷനുകള്‍ ചേര്‍ത്തെങ്കിലും 2024 കവസാക്കി വെര്‍സിസ് 650 മോട്ടോര്‍സൈക്കിളിന്റെ വിലയില്‍ മാറ്റമില്ല. 7,77,000 രൂപ എക്‌സ്‌ഷോറൂം വിലയില്‍ അഡ്വഞ്ചര്‍ ടൂറര്‍ തുടര്‍ന്നും ലഭ്യമാകുന്നതാണ്. ട്രയംഫ് ടൈഗര്‍ 660 പോലെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് എതിരെയാണ് കവസാക്കി വെര്‍സിസ് 650 മത്സരിക്കുന്നത്.
Read also :ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി സ്‌കോഡ സൂപ്പർബും ടൊയോട്ട ടൈസറും