സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ. കഴിഞ്ഞ ദിവസം സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണ വില ഇന്ന് 360 രൂപ കുറഞ്ഞാണ് വ്യാപാരം നടക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 51,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 6,415 രൂപയാണ് വില. ഈ മാസം സ്വർണവിലയിൽ വലിയ വർദ്ധനവാണ് കാണാനായത്.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. സാധാരണക്കാരന് ഒരുതരി സ്വർണം ഇനിയെന്ന് വാങ്ങാൻ സാധിക്കും എന്നാണ് ചോദ്യം. പവന് അരലക്ഷം എന്ന നിലയിലേക്ക് മാർച്ച് മാസം തന്നെ സ്വർണവിപണി സഞ്ചാരം ആരംഭിച്ചിരുന്നു. അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് തൊട്ടു പിന്നാലെ എത്തിയ ഏപ്രിൽ മാസം ആരംഭിച്ചത് തന്നെ.വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. നികുതികളും പണിക്കൂലിയും ചേരുമ്പോൾ ഇങ്ങനെയാവില്ല സ്വർണവില. മൊത്തത്തിൽ നൽകേണ്ട വിലയിലേക്കെത്തുമ്പോൾ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത സാഹചര്യമാണ്.