കൊടും ചൂടാണ്, അബദ്ധത്തിൽ പോലും പുറത്തിറങ്ങാൻ തോന്നില്ല. പക്ഷെ കുറച്ചാശ്വാസം ലഭിക്കാൻ വെള്ളച്ചാട്ടങ്ങൾ സഹായിക്കും. ഒപ്പം തണലും, മരങ്ങളും ഉണ്ടെങ്കിൽ ഈ ചൂടത്ത് ബോണസ് കിട്ടിയ പോലെയാണ്.
യാത്രകളെ മനോഹരമാക്കുന്നത് അതിന്റെ വഴികളാണ്. ചെന്നെത്തുന്ന ഓരോ ഇടങ്ങൾക്കും ഓരോ പ്രത്യകതകൾ കാണും. ചിലപ്പോൾ അവിടുത്തെ ഭക്ഷണമാകും, ചിലപ്പോൾ സംസ്ക്കാരമാകും, അതുമല്ലങ്കിൽ അവിടെ നിന്ന് നിങ്ങൾ പരിചയപ്പെടുന്ന ഏതെങ്കിലും മനുഷ്യരാകും നിങ്ങളുടെ യാത്രയ്ക്ക് ഓർമ്മകൾ സമ്മാനിക്കുന്നത്.
കന്യാകുമാരിയും ചിതറാലും തൃപ്പരപ്പും തക്കലയുമെല്ലാം തിരുവന്തപുരത്തെ യാത്ര പ്രേമികളുടെ സ്ഥിരം സ്ഥലമാണ്. അത്രയും പരിചിതമായൊരു സ്ഥലത്തിന്റെ കുറിച്ച് വീണ്ടു വിവരിച്ചു നൽകേണ്ടതില്ല. എന്നാൽ അതിനടുത്തുള്ള കാളികേശം ചുരുക്കം ചിലർക്ക് മാത്രമേ അറിയാൻ സാധ്യതയുള്ളൂ. ഊരു ചുറ്റാൻ താത്പര്യമുള്ള എല്ലാ യാത്രക്കാർക്കും കാളികാവിലേക്ക് പോകാവുന്നതാണ് കന്യാകുമാരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമാണ് കാളികേശം.
കാളികേശം
യാത്രകളെല്ലാം സന്തോഷിപ്പിക്കാറുണ്ട്. ട്രെയ്‌നിന്റെയോ, ബസിന്റെയോ, കറിന്റെയോ വിൻഡോ സീറ്റ് കൂടി ലഭിച്ചു കഴിഞ്ഞാൽ അതിലുമേറെ സന്തോഷം, എന്നാൽ കൂടുതൽ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യന്നത് കാടുകളാണ്. വനത്തിന്റെ ശാന്തയും, ഭ്രമാത്മകമായ അന്തരീക്ഷവും എക്കാലത്തും നിഗൂഢമായൊരു ആനന്ദം നൽകിയിരുന്നു.
കാടിനുള്ളിലേക്ക് പോകെ പോകെ കാടിന്റെ മണം അറിയാൻ കഴിയും. പണ്ടത്തെ മുത്തശ്ശി കഥകളിൽ പറയുന്നതുപോലെ കാട്ടിൽ ചെന്നാൽ കാടുള്ളിലേക്ക് വലിക്കും. ശരിയാണ് കാടിന്റെ നിഗൂഢസ്വഭാവവും, കാട്ടുപൂക്കളുടെ ഗന്ധവും ഓരോ യാത്രികരെയും ആകർഷിച്ചു കൊണ്ടിരിക്കും. കാട്ടിൽ ആസ്വദിക്കുവാൻ വേറെയുമുണ്ട് ഘടകങ്ങൾ. കാടിന്റെയും, മരങ്ങളുടെയും അന്തരീക്ഷമൊക്കെ ഇഷ്ട്ടപ്പെടുന്ന വ്യക്തികൾക്ക് ധൈര്യമായി കാളികേശത്തിലേക്ക് പോകാം.
തിരുവനന്തപുരത്തു നിന്നും എങ്ങനെ പോകാം?
തിരുവനന്തുപുരത്ത് നിന്നും ഒരേ സ്ഥലങ്ങളിലേക്ക് പോയി മടുത്തുവെന്ന പരാതിയുണ്ടെങ്കിൽ കാളികേശത്തിലേക്ക് പോകാം. തിരുവനന്തപുരത്തു നിന്നും 80 കിലോമീറ്റര്‍ അകലെയാണ് കാളികേശം സ്ഥിതി ചെയ്യുന്നത്. കാടും പ്രകൃതിയുമാണ് ഈ യാത്രയിലെ ആകര്‍ഷണങ്ങള്‍. നാഗര്‍ കോവിലില്‍ നിന്നും 20 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
പിന്നിലെ കഥ
കാളികേശമെന്ന പേരിലെ കാളി, കാളി ദേവിയില്‍ നിന്നും വന്നതാണ്. കാളി ദേവിയാണ് ഈ പ്രദേശത്തിന്റെ സംരക്ഷക എന്നു വിശ്വസിക്കുന്നു. കാളിക്കായുള്ള ഒരു ക്ഷേത്രവും ഇവിടെ കാണാണ് സാധിക്കും.ക്ഷേത്രത്തിലേക്ക് പോകണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്.
ട്രക്കിങ്ങും വട്ടവഞ്ചിയും
ട്രക്കിങ്ങും കൊട്ടവഞ്ചിയിലെ യാത്രയും ഇവിടെ ആസ്വദിക്കുവാൻ സാധിക്കും. ഇരുവശവും നിറഞ്ഞു നിൽക്കുന്ന തണൽ മരങ്ങൾ അതിനു നടിവിലൂടെയുള്ള യാത്ര നൽകുന്ന അനുഭവം അങ്ങേയറ്റം മനോഹരമായിരിക്കും.
കാളികേശത്തിലൂടെ ട്രെക്ക് ചെയ്ത് കാടും മലയും അനുഭവിക്കുവാൻ സാധിക്കും. ഈ യാത്രയിൽ നിങ്ങൾക്ക് നിരവധി കുഞ്ഞു പൂക്കളെ കാണാൻ കഴിയും. അവിടുത്തെ മണ്ണിൽ മാത്രമെ വളരുന്നവ. അതുമല്ലങ്കിൽ പണ്ടെങ്ങോ നമ്മുടെ പാടത്തു നിന്നും, തൊടിയിൽ നിന്നും അപ്രത്യക്ഷരായി പോയവർ. ട്രക്കിങ്ങൊക്കെ കഴിഞ്ഞു ക്ഷീണിച്ചു വെള്ളച്ചാട്ടത്തിൽ ചാടിയൊരു കുളി പാസ് ആക്കാം. നല്ല തണുപ്പിൽ നിന്നും രക്ഷപെടാൻ ക്യാമ്പ്ഫയർ ഉണ്ട്
വെള്ളച്ചാട്ടം
കാളികേശത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ചയാണ് കാളികേശം വെള്ളച്ചാട്ടം. സംരക്ഷിത വനത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുവാന്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്.
നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാളി ക്ഷേത്രത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിച്ചത്. കന്യാകുമാരിയിലെ തുവരന്‍കാട് ഗ്രാമത്തിനു സമീപമാണ് വെള്ളച്ചാട്ടമുള്ളത്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളിൽ ഇവിടെ എത്തേണ്ടി വരും.
എങ്ങനെ എത്തിച്ചേരാം?
തിരുവനന്തപുരത്തു നിന്നും ഏകദേശം 85 കിലോമീറ്റര്‍ അകലെയാണ് കാളികേശം സ്ഥിതി ചെയ്യുന്നത്. സ്വാമിയാർ മഠം, തടിക്കാരക്കോണം റോഡ് വഴി ഇവിടേക്ക് പോകാം.