ഏലക്കായും കുങ്കുമപ്പൂവും
നിരവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് ഏലക്ക. സ്ഥിരമായി ഏലക്ക കഴിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കും. ഏലക്ക കഴിക്കുന്നത് പ്രധാനമായും, വായിലെയും ചർമ്മത്തിലെയും കാൻസറിനെ പ്രതിരോധിക്കുമെന്ന് കരുതപ്പെടുന്നു. ഏലക്കയിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന്റെ രക്തചംക്രമണം എല്ലായ്പ്പോഴും സാധാരണ നിലയിലായിരിക്കും. തൽഫലമായി, രക്തസമ്മർദ്ദവും നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കുന്നു.
കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കുങ്കുമപ്പൂവ് ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും ഉത്തമമാണ്. കുങ്കുമം മുഖക്കുരു തടയുന്നതിന് ഫലപ്രദമാണെന്നും വിദഗ്ധർ പറയുന്നു.
ഏലക്കായും കുങ്കുമപ്പൂവും ചേർത്ത് ചൂടിനെ ശമിപ്പിക്കാൻ ഒരു സർബത്ത് തയ്യറാക്കിയാലോ?
തയ്യറാക്കാനെടുക്കുന്ന സമയം: 5 മിനുട്ട്
ആവശ്യമായ ചേരുവകള്‍
- കുങ്കുമപ്പൂവ് -അര/ മുക്കാല്‍ ടീസ്പൂണ്‍
- ഏലക്ക -10 എണ്ണം
- വെള്ളം, പഞ്ചസാര -രണ്ട് കപ്പ് വീതം
തയ്യറാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ഒരു പാത്രത്തിലാക്കി അടുപ്പത്ത് വെക്കുക. തിളക്കുമ്പോള്‍ വാങ്ങി ഒരു പാത്രത്തിലേക്ക് അരിച്ചുവീഴ്ത്തുക. ഏലക്ക തൊലി കളഞ്ഞ് വെക്കുക. കുങ്കുമപ്പൂവും ഏലക്കയും സിറപ്പില്‍ ചേര്‍ക്കുക. ചെറുതീയില്‍വെച്ച് സിറപ്പിന് പൊന്‍നിറമാകുമ്പോള്‍ ഏലക്കയുടെയും കുങ്കുമപ്പൂവിന്റെയും മണം വന്ന് തുടങ്ങും. വാങ്ങി ആറാന്‍ വെക്കുക. അതിനുശേഷം കുപ്പിയിലാക്കി അടച്ചുവെക്കുക.