മരച്ചീനിയും കുറച്ച് മസാലകളും ഇറച്ചിയും ചേർത്തുണ്ടാക്കുന്ന ബിരിയാണിയാണ് കപ്പ ബിരിയാണി. മരച്ചീനി ബിരിയാണി എന്നും ഇത് അറിയപ്പെടുന്നു. മലയോര മേഖലയുടെ തനത് വിഭവമാണ് കപ്പ ബിരിയാണി. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ മറ്റ് ബിരിയാണികള്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഒരുഗ്രൻ കാപ്പ ബിരിയാണി തയ്യറാക്കി നോക്കാം
തയ്യാറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഇറച്ചി എല്ലോടു കൂടി നുറുക്കി കഴുകിയെടുക്കുക. കപ്പ കൊത്തി കഴുകിയെടുക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മീറ്റ് മസാലപ്പൊടി, ഇഞ്ചി, കുരുമുളകു പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. കപ്പ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി കളയുക. തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക. വെന്ത കപ്പയിലേക്ക് ഇറച്ചി, അരപ്പ്, ഗരംമസാല വെളിച്ചെണ്ണ ഇവ ചേര്‍ത്തിളക്കി കുഴച്ചെടുക്കുക. കപ്പ ബിരിയാണി റെഡി.