കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ/ കടുക്ക അഥവാ ഞവുണിക്ക എന്നെല്ലാം ഇതിനെ പറയും. കേരളത്തിലെ മലബാർ തീരത്താണ് ഇവ കൂടുതലായി കാണപ്പെടുന്നു. ഇന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്.
മലബാറിൽ കല്ലുമ്മക്കായയ്ക്ക് കടുക്ക എന്നും പേരുണ്ട്. കല്ലുമ്മക്കായ വരട്ടിയാലോ?
തയ്യറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്
ആവശ്യമായ ചേരുവകള്‍
തയ്യറാക്കുന്ന വിധം
കല്ലുമക്കായുടെ ഇറച്ചി ചുരണ്ടിയെടുത്ത് നല്ലപോലെ കഴുകിയശേഷം പുളിവെള്ളത്തില്‍ കുതിര്‍ത്തി പിഴിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണചൂടാക്കി കടുകുപൊട്ടിച്ച് അതില്‍ ഉലുവയിടുക. ഉലുവ നന്നായി ചുവന്നുതുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും വഴറ്റിയശേഷം വെളുത്തുള്ളിയും ഇഞ്ചിയും കൂട്ടിച്ചേര്‍ത്ത് വീണ്ടും കുറച്ചുനേരം വഴറ്റണം. അതില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തിളക്കിയശേഷം കല്ലുമ്മക്കായയും ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് നന്നായി വേവിക്കുക. കല്ലുമ്മക്കായ വെന്ത് ചാറുകുറുകിയശേഷം വാങ്ങിവെക്കാവുന്നതാണ്.