പ്ലം കഴിക്കാൻ ഇഷ്ടമാണോ? പ്ലം ജ്യൂസ് തയ്യറാക്കി നോക്കൂ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പ്ലം. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് പ്ലം. അതിനാല്‍ പ്ലം പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതകളെയും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്ലം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

തയ്യറാക്കാനെടുക്കുന്ന സമയം: 5 മിനുട്ട്

ആവശ്യമായ ചേരുവകൾ

 

  • പ്ലംസ്‌ -നാലെണ്ണം
  • പഞ്ചസാര -അരക്കപ്പ്
  • കട്ടപ്പാല്‍ -അരക്കപ്പ്
  • ചോക്ലേറ്റ്‌ -അരക്കപ്പ്
  • ചെറീസ് -മൂന്നെണ്ണം

 

തയ്യറാക്കുന്ന വിധം

പ്ലംസ്‌ കുരുകളഞ്ഞത് ചെറുതായി അരിഞ്ഞ് പാലും പഞ്ചസാരയും കൂട്ടി അടിക്കുക. അരിച്ചെടുത്ത ജ്യൂസ് ഗ്ലാസിലാക്കിയ ശേഷം മുകളില്‍ ചോക്ലേറ്റ്‌ ബൗള്‍ പോലെ ആകൃതിയില്‍ വെക്കുക. അതിൻറെ മുകളില്‍ ചെറീസ് വെച്ച് അലങ്കരിക്കാം.