കേരളത്തിലെ മലബാർ മേഖലയിൽ വളരെ പ്രചാരമുള്ള പരമ്പരാഗത ശൈലിയിലുള്ള ഒരു വിഭവമാണ് എറച്ചി ചോറ്. സാധാരണ ബിരിയാണി വിഭവങ്ങളിൽ നിന്ന് അൽപം വ്യത്യസ്‌തമായ ഒന്നാണ് ഇത്. വിശേഷ അവസരങ്ങളിലെ താരമാണെന്നും പറയാം.
തയ്യറാക്കാനെടുക്കുന്ന സമയം: 40 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ബീഫ് – 1 കിലോ
- ബസ്മതി അരി – 1 കിലോ
- സവാള – 4 എണ്ണം അരിഞ്ഞത്
- തക്കാളി – 3 എണ്ണം അരിഞ്ഞത്
- പച്ചമുളക് – 6 എണ്ണം (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി – ഒരു വലിയ കഷ്ണം ചതച്ചത്
- വെളുത്തുള്ളി – 8 അല്ലി ചതച്ചത്
- മല്ലിയില – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
- മുളകുപൊടി – 1 ടീസ്പൂണ്‍
- മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍
- ഗരംമസാലപൊടി – ഒരു ടീസ്പൂണ്‍
- തൈര് – ഒരു കപ്പ്
- പട്ട, ഗ്രാമ്പു, ഏലക്ക – ആവശ്യത്തിന്
- വെളിച്ചണ്ണെ, ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
പ്രഷര്‍ കുക്കറില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ബീഫും മൂന്നു മുതല്‍ 14 വരെയുളള ചേരുവകളും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. ശേഷം അടുപ്പില്‍വെച്ച് വേവിക്കുക. ഈ സമയം മറ്റൊരു പാത്രത്തില്‍ അരിയുടെ ഇരട്ടി വെള്ളം വെച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ഇതിലേക്ക് അരി, പട്ട, ഏലക്ക, ഗ്രാമ്പു, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരി മുക്കാല്‍ വേവാകുമ്പോള്‍ ബീഫ് കറി ഇതിലേക്ക് പകര്‍ത്തുക. അല്‍പ്പം മല്ലിയിലയും ഗരംമസാല പൊടിയും തൂവുക. പാത്രം അടച്ച് ചെറുതീയില്‍ വേവിച്ചെടുക്കുക. ഇറച്ചി ചോറ് തയ്യാര്‍.