മുട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ ഉള്ളിലെത്തേണ്ടതുണ്ട്. പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള പേശികളുടെ കരുത്തിനും ആരോഗ്യം വര്‍ദ്ധിക്കാനും ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
തയ്യറാക്കാനെടുക്കുന്ന സമയം: 5 മിനുട്ട്
ആവശ്യമായ ചേരുവകള്‍
- മുട്ടവെള്ള -ഒന്ന്
- പാടനീക്കിയ പാല്‍ -ഒരു വലിയ സ്പൂണ്‍
- ചീസ് ഗ്രേറ്റ് ചെയ്തത് -ഒരു ചെറിയ സ്പൂണ്‍
- കുരുമുളകുപൊടി -കാല്‍ സ്പൂണ്‍
- ചീര പൊടിയായി അരിഞ്ഞത് -അര കപ്പ്
- ഉപ്പ് -പാകത്തിന്
- ഓയില്‍ -പാകത്തിന്
തയാറാക്കുന്ന വിധം
മുട്ടവെള്ള, പാല്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി അടിച്ചുചേര്‍ത്ത് ചൂടായ പാനില്‍ അല്‍പം ഓയിലൊഴിച്ച് ചീര നിരത്തി വാടിക്കഴിഞ്ഞാല്‍ അതിനു മുകളിലേക്ക് തയാറാക്കിയ മുട്ട മിശ്രിതം ഒഴിച്ച് പരത്തി ചെറുതീയില്‍ വേവിച്ച് അതിനുമുകളില്‍ ചീസ് വിതറി രണ്ടായി മടക്കി ചൂടോടെ ഉപയോഗിക്കാം.