തിരുവനന്തപുരം: വർക്കലയിൽ സർഫിംഗ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽ പെട്ടെന്നുണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോൺ ആണ് മരിച്ചത്. ശക്തമായ തിരയിൽപെട്ടതിനെത്തുടർന്ന് തല മണൽതിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്.
വർക്കല പാപനാശം കടലിലെ സർഫിംഗിനിടയിലാണ് അപകടമുണ്ടായത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല