ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സൗന്ദര്യത്തിനും ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ കറ്റാർ വാഴ നൽകുന്നുണ്ട്. എത്ര വലിയ സൗന്ദര്യ പ്രശ്നവും വീട്ടുമുറ്റത്തെ കറ്റാര്‍വാഴ കൊണ്ട് മാറ്റിയെടുക്കാം. അതുകൊണ്ട് തന്നെ കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പണ്ടുകാലം മുതല്‍ തന്നെ പ്രശസ്തമാണ്. എത്ര തന്നെ പരിചിതമാണെങ്കിലും കറ്റാര്‍ വാഴയുടെ ചില ഉപയോഗ രീതികള്‍ പലര്‍ക്കുമറിയില്ല. സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ മാറ്റുന്നതിനും വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ.
തയ്യറാക്കാനെടുക്കുന്ന സമയം: 5 മിനുട്ട്
ആവശ്യമായ ചേരുവകൾ
- കറ്റാര്‍വാഴ തണ്ട് (ഇല) 3 എണ്ണം
- പഞ്ചസാര ആവശ്യത്തിന്
- തണുത്തപാല്‍ 1 ഗ്ളാസ്
തയ്യറാക്കുന്ന വിധം
കറ്റാര്‍ വാഴയിലയുടെ പച്ച നിറമുള്ള ഭാഗം കളഞ്ഞ് അതിന്റെ പള്‍പ്പ് എടുത്ത് പാലും പഞ്ചസാരയും കൂടി മിക്സിയില്‍ നന്നായി അടിച്ച് ഉപയോഗിക്കാം. നല്ല ഇളനീര്‍ ജ്യൂസ് പോലിരിക്കും. ദിവസവും രാവിലെ ഒരു ഗ്ളാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചെടികള്‍ വില്‍ക്കുന്ന നഴ്സറിയില്‍ കറ്റാര്‍വാഴ ചെടി കിട്ടും. നമുക്ക് വീട്ടില്‍ ചട്ടിയില്‍ വളര്‍ത്താം.