അമ്മൂമ്മയും പേരകുട്ടിയും പുഴയിൽ മുങ്ങിമരിച്ചനിലയിൽ: രണ്ടാമത്തെ കുട്ടിയുടെ നില ഗുരുതരം

കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം. മൂവാറ്റുപുഴ രണ്ടാർ കരയിലാണ് സംഭവം. കിഴക്കേ കുടിയില്‍ ആമിനയും ഇവരുടെ പേരക്കുട്ടി ഫർഹാ ഫാത്തിമയുമാണ് മരിച്ചത്.

രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. പേരകുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആമിനയും അപകടത്തിൽപ്പെട്ടത്. കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ്.

Read also :വയനാട്ടിൽ മലയാളം അധ്യാപക നിയമനത്തിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് കോടതി