ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ.ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍.ഐ.എ) കേന്ദ്ര ഭരണ പാർട്ടി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തത്. ശിവമൊമോഗ ജില്ലയിലെ തീർത്തഹള്ളിയിൽനിന്നാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സായിപ്രസാദിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
രണ്ടു മൊബൈൽ ഷോപ്പ് ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് പ്രതിയെ കേന്ദ്ര ഏജൻസി വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ശിവമോഗയിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപകമായി പരിശോധന നടത്തിയിരുന്നു. മൊബൈൽ സ്റ്റോറിലും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത്”