വടകര: പാനൂർ ബോംബ് സ്ഫോടനത്തിൽ സംസ്ഥാന ഭരണ പാർട്ടിയായ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എംഎൽഎ. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ സിപിഎമ്മിന് എന്തിനാണ് ബോംബ് എന്നാണ് ഷാഫിയുടെ ചോദ്യം.
ബോംബ് കൊണ്ട് എന്ത് സ്വാധീനമാണ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടു നടക്കുന്നതിൽ സിപിഎം കേരള സമൂഹത്തോട് മറുപടി പറയണമെന്ന് ഷാഫി പറയുന്നു..
ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബോംബ് ഉണ്ടാക്കിയത്. സംഭവ സ്ഥലത്ത് യുഡിഎഫ് പ്രചാരണം നടക്കാനിരിക്കുകയായിരുന്നു. ബോംബ് ശേഖരം കണ്ടെത്താൻ റെയ്ഡ് നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു..