തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും കളക്ടറേറ്റിൽ നാമനിർദ്ദേശപത്രികൾ സമർപ്പിച്ചു. സ്റ്റാർ ആക്ഷൻ പോരാട്ടം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ 15 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ ഡമ്മി സ്ഥാനാർഥികൾ ഉണ്ട്. വനിത ഉൾപ്പെടെ ഏഴ് സ്വതന്ത്രർ പത്രിക നൽകി.
സുനിൽകുമാർ എന്ന പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്തുണ്ട്. അവി ണിശ്ശേരി സ്വദേശിയായ സുനിൽകുമാർ ഇന്നലെയാണ് പത്രിക നൽകിയത്. മുന്നണിയിൽ കൂടാതെ ന്യൂ ലേബർ പാർട്ടി, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവരുടെ സ്ഥാനാർത്ഥികളും പത്രിക നൽകിയിട്ടുണ്ട്.
പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായി ഇന്നലെ ആദ്യം സുരേഷ് ഗോപിയും പിന്നാലെ കെ എം മുരളീധരനും ജില്ലാ ഭരണാധികാരി കൂടിയായ കളക്ടർ വി ആർ കൃഷ്ണതേജക്ക് പത്രികകൾ കൈമാറി. അമർജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം നടന്നു കളക്ടറേറ്റിൽ എത്തിയാണ് സുരേഷ് ഗോപി രണ്ട് സെറ്റ് പത്രികകൾ കൈമാറിയത്.
രാവിലെ പടിഞ്ഞാറെ കോട്ടയിൽ കെ കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രവർത്തകർക്കൊപ്പം തളമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് കെ മുരളീധരൻ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിച്ചത്.
ബുധനാഴ്ച എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറും പത്രിക നൽകിയിരുന്നു. അതെ സമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശീയ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ചാലക്കുടി മണ്ഡലത്തിൽ 13 പേരാണ് മത്സരംഗത്ത് ഉള്ളത്.