സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് രൂക്ഷം; നാല് ദിവസത്തിനിടെ നഷ്ടമായത് 4 കോടിയിലധികം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് രൂക്ഷമാകുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് നാല് കോടിയിലധികം രൂപയാണ്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വാട്‌സ്‌ആപ്പ്, ടെലിഗ്രാം തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. വിവിധ തട്ടിപ്പുകളില്‍ സൈബര്‍ പോലീസ് മാത്രം രജിസ്റ്റര്‍ ചെയ്ത് 10 എഫ്‌ഐആറുള്‍. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നും പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടു വീതം എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പിനിയാക്കുന്നവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും കേസെടുക്കുന്നതിനപ്പുറമുള്ള നടപടികളിലേക്ക് സാധിക്കാത്ത അവസ്ഥയിലാണ് പൊലീസ്.