കാസര്‍കോട്: നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ച നിലയില്‍. മുളിയാര്‍ കോപ്പാളം കൊച്ചി സ്വദേശിനിയായ ബിന്ദു (30), നാല് മാസം പ്രായമായ മകള്‍ ശ്രീനന്ദന എന്നിവരാണ് മരിച്ചത്.
ബിന്ദു കൈ ഞരമ്പുകള്‍ മുറിച്ച് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുട്ടിയെ മരിച്ച നിലയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് സംശയിക്കുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ന് ഉച്ചക്കാണ് സംഭവം. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വര്‍ഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പൊലീസ് മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.