തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. നെഞ്ചില്‍ കുത്തേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സജിന്‍, ശ്രീജിത്ത് എന്നിവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.