ഗൂഡല്ലൂർ : നീലഗിരി പാർലമെന്‍റ് മണ്ഡലത്തിന് കീഴിലുള്ള ആറു നിയമസഭ മണ്ഡലങ്ങളിൽ രേഖകളില്ലാതെ പണം കൊണ്ടു വന്നവരിൽ നിന്ന് ബുധനാഴ്ചവരെ 2,82,28,248 രൂപ പിടിച്ചെടുത്തു. മാർച്ച് 16ന് പ്രഖ്യാപിച്ച പാർലമെന്‍റ് പൊതു തെരഞ്ഞെടുപ്പ് ദിനം മുതലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നത്.
പണവും സമ്മാനങ്ങൾ കൊണ്ടുവരുന്നത് തടയാൻ നീലഗിരി നിയോജക മണ്ഡലത്തിലെ ഊട്ടി, കൂനൂർ, ഗൂഡല്ലൂർ, മേട്ടുപ്പാളയം, ഭവാനിസാഗർ, അവിനാശി ഉൾപ്പെടെ ആറു അസംബ്ലി നിയോജക മണ്ഡലങ്ങൾക്കായി 18 ഫ്ലയിങ് സ്‌ക്വാഡുകളും 18 മൊബൈൽ നിരീക്ഷണ സംഘങ്ങളും രൂപവത്കരിച്ച് ഈ സംഘങ്ങൾ തീവ്രമായ വാഹന പരിശോധന നടത്തുന്നത് തുടരുകയാണ്.
Read more : സൂക്ഷ്മ പരിശോധനയിൽ മലപ്പുറത്ത് 4 ഉം, പൊന്നാനിയില്‍ മൂന്നും വീതം പേരുടെ പത്രിക തള്ളി