‘കഴിഞ്ഞ രാത്രി ആരംഭിച്ചത് ഇങ്ങനെ’: പരസ്പരം ചേർത്ത് പിടിച്ചു രഞ്ജിനിമാർ: വൈറലായി ചിത്രങ്ങൾ

രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന ആത്മബന്ധമാണ് ഗായിക രഞ്ജിനി ജോസും അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസും തമ്മിലുള്ളത്. പേരിലെ സാമ്യതകൾക്കപ്പുറത്ത് ഹൃദയബന്ധത്തിന്റെ അടുപ്പമുണ്ടെന്ന് ഇരുവരും പലതവണ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഏറെ പ്രയാസമേറിയ സമയത്തു പോലും ഒരു കുടുംബാംഗത്തെപ്പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും തന്നെ പൂർണമായും രഞ്ജിനിക്ക് അറിയാമെന്നുമുള്ള രഞ്ജിനി ജോസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ നാൽപതാം പിറന്നാൾ ആഘോഷമാക്കുന്ന രഞ്ജിനി ജോസിന്റെ ചിത്രങ്ങളാണ് ഗായികയുടെ അടുത്ത സുഹൃത്തായ രഞ്ജിനി ഹരിദാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്. ഏപ്രിൽ നാലിനായിരുന്നു രഞ്ജിനിയുടെ പിറന്നാൾ. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രമാണ് ഗായിക ധരിച്ചത്. രഞ്ജിനി ജോസിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന ചിത്രങ്ങൾ രഞ്ജിനി ഹരിദാസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

‘കഴിഞ്ഞ രാത്രി ആരംഭിച്ചത് ഇങ്ങനെയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കിട്ടത്. ഇതിനകം ശ്രദ്ധേയമായ ചിത്രങ്ങൾക്കു നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്. രഞ്ജിനിക്കു പിറന്നാൾ ആശംസകൾ നേർന്ന് സ്നേഹിതർ കമന്റുകളുമായി എത്തുന്നുണ്ട്. ഗായികയ്ക്കു 40 വയസ്സായെന്നു വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകർ പ്രതികരിച്ചത്.

Read also: ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി: ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു

Latest News