ബോംബ് രാഷ്ട്രീയത്തിനെതിരെ പാനൂരിൽ യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര

പാനൂർ: പാനൂരിൽ യുഡിഎഫിന്റെ സമാധാന സന്ദേശ ജാഥ നടത്തി. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ആണ് ജാഥ സംഘടിപ്പിച്ചത്. പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്റിൽ സമാപിച്ചു.

കെ.കെ.രമ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല, നഗരസഭ ചെയർമാൻ വി.നാസർ, വി.എ.നാരായണൻ, സജീവ് മാറോളി, വി.സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി.സാജു, പി.പി.എ സലാം, കാട്ടൂർ മഹമൂദ്, പി.കെ.ഷാഹുൽ ഹമീദ്, റിജുൽ മാക്കുറ്റി, സന്തോഷ് കണ്ണം വെള്ളി, കെ.രമേശൻ, ടി.ടി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Read also :അരക്കോടിയിലേറെ രൂപ അഭിഭാഷകയായി ചമഞ്ഞ് തട്ടിയെടുത്ത സംഭവം: അന്വേഷണം ആരംഭിച്ച് പൊലീസ്