നോൺ വെജ് കഴിക്കുന്നവരുടെ പ്രധാന ഭക്ഷണമാണ് ചിക്കൻ, കറിയായും ഫ്രൈ ആയും അൽ ഫാമായുമൊക്കെ ചിക്കൻ മാറുന്നു. നല്ല രുചിയായത് കൊണ്ട് തന്നെ ഇത് ഏവരും ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നു. ഇന്ന് ചിക്കൻ ഉപയോഗിച്ച് ഇഫ്താറിന് ഒരടിപൊളി ഐറ്റം തയ്യറാക്കാം.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ഉരുളകിഴങ്ങ് – ഒന്ന്
- ഇഞ്ചി – ഒരുസ്പൂൺ
- വെളുത്തുള്ളി – ഒരുസ്പൂൺ
- ചീസ് പൊടിച്ചത് – 2ടേബിൾസ്പൂൺ
- ചിക്കൻ എല്ലില്ലാത്തത് – ഇടത്തരം മൂന്നുകഷ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 2ടേബിൾസ്പൂൺ
- ഓയിൽ – ഒരുസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് തൊലിനീക്കി നാലുകഷ്ണങ്ങളാക്കുക. ചെറിയകഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചി വെളുത്തുള്ളിയും ഉപ്പും ഓയിലും 2 ടേബിൾസ്പൂൺ വെള്ളവുമൊഴിച്ച് ഇവ വേവിച്ചെടുക്കണം. വെള്ളമുണ്ടെങ്കിൽ വറ്റിച്ച് എല്ലാംകൂടി നന്നായി പൊടിച്ചെടുക്കണം. ഇനി ഇതിനെ ചെറിയ ഉരുളകളാക്കണം. ഓരോ ഉരുളയുടെയും നടുവിൽ കുഴിയുണ്ടാക്കി ചീസ് കുറേശ്ശേ വെച്കൊടുത്ത് വീണ്ടും ഉരുളകളാക്കണം. ഇതിനെ മുട്ട അടിച്ചതിൽ മുക്കി ബ്രെഡ്പൊടിയിൽ ഉരുട്ടിയെടുത്തു ചൂടായ എണ്ണയിൽ പൊരിച്ചെടുത്താൽ ക്രഞ്ചിയും ഉള്ളുനിറയെ ക്രീമിയുമായ ടേസ്റ്റി ചീസ്ചിക്കൻ റോൾ റെഡി. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.