വീടുകളിൽ വെറുതെ പഴുത്തു പോയാലും തിരിഞ്ഞു നോക്കില്ല: ഷുഗർ കുറയ്ക്കാൻ ഈ പഴം കഴിച്ചാൽ മതി

പണ്ടത്തെ വീട്ടു മുറ്റങ്ങളിൽ പവിധ ഔഷധ ഗുണങ്ങളുള്ള ചെടികളും, മരങ്ങളുമുണ്ടായിരുന്നു. എത്രയെണ്ണമാണ് കാക്കയും, കിളികളും കൊത്തി നിൽക്കുന്നത്. പഴുത്ത താഴെ വീണാൽ പോലും പലരും അങ്ങോട്ടേക്ക് ശ്രദ്ധിക്കില്ല. എന്നാൽ വളരെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ആത്തിച്ചക്ക.

സീതപ്പഴം, ആത്തപ്പഴം എന്നെല്ലാം അറിയപ്പെടുന്ന കസ്റ്റർഡ് ആപ്പിൾ ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ്. വൈറ്റമിൻ സി,എ, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം ധാരാളമടങ്ങിയ ഈ പഴം ചർമത്തിന്റെയും തലമുടിയുടെയും കണ്ണിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

രോഗപ്രതിരോധശക്തി ഏകുന്നതോടൊപ്പം ദഹനം സുഗമമാക്കാനും സീതപ്പഴം സഹായിക്കും. എന്നാൽ സീതപ്പഴത്തെക്കുറിച്ച് ധാരാളം മിഥ്യാധാരണകളും ഉണ്ട്. അതിലൊന്നാണ് പ്രമേഹരോഗികൾ സീതപ്പഴം കഴിക്കരുത് എന്നുള്ളത്. എന്നാൽ മിതമായി ഇത് കഴിച്ചാൽ ഷുഗർ കുറയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്

സീതപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം?

പ്രമേഹമുണ്ടെങ്കിൽ ഒഴിവാക്കാം

പ്രമേഹരോഗം ഉള്ളവർ സീതപ്പഴം ഒഴിവാക്കണം എന്നത് സാധാരണയായി ആളുകൾ പറയുന്നത് കേൾക്കാം. എന്നാൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറഞ്ഞ ഫലമാണിത്. മാത്രമല്ല പ്രാദേശികമായും സീസണൽ ആയും ലഭിക്കുന്ന പഴങ്ങൾ പ്രമേഹ രോഗികൾ കഴിക്കേണ്ടതുമാണ്.

തടിയുള്ളവർ കഴിക്കേണ്ട

അമിതമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടിയവർ, സീതപ്പഴം കഴിക്കാൻ മടിക്കുന്നത് കാണാം. എന്നാൽ വൈറ്റമിൻ ബി കോപ്ലക്സിന്റെ പ്രത്യേകിച്ച് വൈറ്റമിൻ ബി6 ന്റെ കലവറയാണ് സീതപ്പഴം. ബ്ലോട്ടിങ് കുറയ്ക്കാനും ഇത് സഹായിക്കും.

ഹൃദ്രോഗിയാണോ, ഒഴിവാക്കാം

സീതപ്പഴത്തെക്കുറിച്ചുള്ള മറ്റൊരു ഭയമാണിത്. എന്നാൽ മാംഗനീസ് പോലുള്ള ധാതുക്കളും വൈറ്റമിൻ സിയും ധാരാളം അടങ്ങിയ സീതപ്പഴം ഹൃദയത്തെ ചെറുപ്പമാക്കുന്നതോടൊപ്പം രക്തചംക്രമണവും മെച്ചപ്പെടുത്തുവാൻ സഹായിക്കും.

പിസിഒഡി ഉള്ളവർ ഒഴിവാക്കണം

പിസിഒഡി ഉള്ള സ്ത്രീകൾ സീതപ്പഴം കഴിക്കരുതെന്നാണ് വിശ്വാസം. എന്നാൽ സീതപ്പഴം അയൺ ധാരാളം അടങ്ങിയ പഴമാണ്. ക്ഷീണമകറ്റാനും ഫെര്‍ട്ടിലിറ്റി മെച്ചപ്പെടുത്താനും എല്ലാം സീതപ്പഴം സഹായിക്കും.

സീതപ്പഴത്തിലെ അയണിന്റെ വർധിച്ച അളവ് സ്ത്രീകൾക്ക് വളരെ സഹായകമാണ്. ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ സീതപ്പഴത്തിലടങ്ങിയ ബയോആക്ടീവ് തന്മാത്രകൾക്ക് കാൻസറിനെയും പ്രമേഹത്തെയും പൊണ്ണത്തടിയെയും പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്.

ശീതകാലത്ത് സീതപ്പഴം ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. സീതപ്പഴത്തിലടങ്ങിയ മൈക്രോന്യൂട്രിയന്റ്സ് ചർമത്തിന് ആരോഗ്യമേകുന്നു. സീതപ്പഴത്തിലടങ്ങിയ വൈറ്റമിൻ എ നേത്രാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായകരമാണ്. നാരുകൾ ധാരാളം അടങ്ങിയ ഈ പഴം രക്തസമ്മർദം ഉള്ളവർക്കും നല്ലതാണ്. അതാത് സീസണുകളിൽ ലഭ്യമായ പഴങ്ങൾ ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ്.

Read More ചൂടാണെന്നും പറഞ്ഞു ഫ്രൂട്ട്സ് കഴിക്കരുത്; കരളിന് ഇത്തരം അസുഖങ്ങൾ ഉണ്ടായേക്കും