മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ്. ഇതിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ട്രോബെറി കൊണ്ട് ഒരു സ്മൂത്തി തയ്യറാക്കിയാലോ?
തയ്യറാക്കാനെടുക്കുന്ന സമയം: 10 മിനുട്ട്
ആവശ്യമായ ചേരുവകൾ
1. വനില ഐസ്ക്രീം ആവശ്യത്തിന്
2. സ്ട്രോബെറി ഐസ്ക്രീം ആവശ്യത്തിന്
3. പാൽ, പഞ്ചസാര ആവശ്യത്തിന്
4. ക്രഷ്ഡ് നട്സ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്താൽ വനില സ്മൂത്തി റെഡി. ഇത് പോലെ വനില ഐസ്ക്രീമിന് പകരം ഫ്രഷ് സ്ട്രോബെറിയോ, സ്ട്രോബെറി ഐസ് ക്രീമോ ചേർത്തായാൽ സ്ട്രോബെറി സ്മൂത്തിയും തയാറാക്കാം.
Read also: ചീസും ചിക്കനും കൂടെ ഉരുളകിഴങ്ങുമുണ്ടെങ്കിൽ അടിപൊളിയും ഹെൽത്തിയുമാമായ ഒരൈറ്റം ഉണ്ടാക്കാം