സൂപ്പർ ടേസ്റ്റി സ്ട്രോ​ബെ​റി വ​നി​ല സ്മൂ​ത്തീ​സ്

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ്​. ഇതിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. സ്ട്രോബെറി കൊണ്ട് ഒരു സ്മൂത്തി തയ്യറാക്കിയാലോ?

തയ്യറാക്കാനെടുക്കുന്ന സമയം: 10 മിനുട്ട്

ആവശ്യമായ ചേരുവകൾ

1. വ​നി​ല ഐ​സ്ക്രീം ആ​വ​ശ്യ​ത്തി​ന്

2. സ്ട്രോ​ബെ​റി ഐ​സ്ക്രീം ആ​വ​ശ്യ​ത്തി​ന്

3. പാ​ൽ, പ​ഞ്ച​സാ​ര ആ​വ​ശ്യ​ത്തി​ന്

4. ക്ര​ഷ്ഡ് ന​ട്‌​സ് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

മി​ക്സി​യി​ലേ​ക്ക് വ​നി​ല ഐ​സ്ക്രീം, ന​ല്ല ത​ണു​ത്ത പാ​ൽ (ഫ്രോ​സ​ൺ മി​ൽ​ക്ക്) ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര ചേ​ർ​ത്ത് ന​ന്നാ​യി അ​ടി​ച്ചെ​ടു​ത്ത് സ​ർ​വി​ങ് ഗ്ലാ​സി​ൽ ഒ​ഴി​ച്ച് മു​ക​ളി​ൽ ക്ര​ഷ്ഡ് ന​ട്‌​സ് കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്താ​ൽ വ​നി​ല സ്മൂ​ത്തി റെ​ഡി. ഇ​ത് പോ​ലെ വ​നി​ല ഐ​സ്ക്രീ​മി​ന് പ​ക​രം ഫ്ര​ഷ് സ്ട്രോ​ബെ​റി​യോ, സ്ട്രോ​ബെ​റി ഐ​സ് ക്രീ​മോ ചേ​ർ​ത്താ​യാ​ൽ സ്ട്രോ​ബെ​റി സ്മൂ​ത്തി​യും ത​യാ​റാ​ക്കാം.

Read also: ചീസും ചിക്കനും കൂടെ ഉരുളകിഴങ്ങുമുണ്ടെങ്കിൽ അടിപൊളിയും ഹെൽത്തിയുമാമായ ഒരൈറ്റം ഉണ്ടാക്കാം