ഇഫ്താറിന് തയ്യറാക്കാൻ ഒരു കിടിലൻ ബീ​ഫ് മോ​മോ​സ്

മോമോസ് എന്ന പേര് മലയാളികൾ കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ല. ഉത്തരേന്ത്യയുടെ തെരുവുകളിൽ ആവിയിൽ വേവിച്ചും ചട്ടിയിൽ വറുത്തും രുചിയോടെ വിളമ്പുന്ന ഈ ലഘുഭക്ഷണം ഇന്ന് കേരളത്തിലും സുലഭമാണ്. ഏതോ ഒരു ഹിന്ദിവാലാസ് ഭക്ഷണം ആകാമിതെന്ന് ചിന്തിക്കുന്നവരാണ് ഇന്നധികവും. എന്നാൽ ഇത് നമ്മുടെ രാജ്യത്തിന്റെ സ്വന്തമല്ല എന്നതാണ് സത്യം. ടിബറ്റിൽ നിന്നും നേപ്പാളിൽ നിന്നുമായാണ് ഇതു ഭാരതത്തിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.

തയ്യറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്

ആവശ്യമായ ചേരുവകൾ

മൈ​ദ – ര​ണ്ട് ക​പ്പ്

ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്

വെ​ജി​റ്റ​ബ​ൾ ഓ​യി​ൽ – മൂ​ന്ന് ടേ​ബി​ൾ സ്പൂ​ൺ

ബീ​ഫ് – 200 ഗ്രാം

മ​ഞ്ഞ​ൾ​പൊ​ടി – ഒ​രു ടീ​സ്പൂ​ൺ

ഇ​ഞ്ചി – ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

വെ​ളു​ത്തു​ള്ളി – ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

വ​ലി​യ ഉ​ള്ളി -ര​ണ്ട് (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

കു​രു​മു​ള​ക് പൊ​ടി – അ​ര ടേ​ബി​ൾ​സ്പൂ​ൺ

മ​ല്ലി​യി​ല – ഒ​രു ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

മൈ​ദ ആ​വ​ശ്യ​ത്തി​ന്. ഉ​പ്പും വെ​ള്ള​വും കു​റ​ച്ച് ഓ​യി​ലും ചേ​ർ​ത്ത് കു​ഴ​ച്ചു​വ​ക്കു​ക. അ​തി​നു​ശേ​ഷം ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​നാ​യി ബീ​ഫ് മ​ഞ്ഞ​ളും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. വേ​വി​ച്ചു​വെ​ച്ച ബീ​ഫ് ചോ​പ്പ് ചെ​യ്‌​തെ​ടു​ക്കു​ക. ഒ​രു ബൗ​ളെ​ടു​ത്ത് ചോ​പ്പ് ചെ​യ്ത് വെ​ച്ച ബീ​ഫും ഏ​ഴ് മു​ത​ൽ 11 വ​രെ​യു​ള്ള ചേ​രു​വ​ക​ളും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക.

ശേ​ഷം കു​ഴ​ച്ചു​വെ​ച്ച മൈ​ദ​മാ​വി​ൽ​നി​ന്ന് ഓ​രോ ചെ​റി​യ ബോ​ളു​ക​ളാ​ക്കി ക​ട്ടി​കു​റ​ച്ച് പ​ര​ത്തി എ​ടു​ക്കു​ക. ത​യാ​റാ​ക്കി​വ​ച്ച ഫി​ലി​ങ്സ് അ​തി​നു​ള്ളി​ൽ വെ​ച്ച് ചെ​റി​യ കി​ഴി രൂ​പ​ത്തി​ൽ ആ​ക്കി എ​ടു​ക്കു​ക. 15 മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. സ്വാ​ദി​ഷ്ഠ​മാ​യ ബീ​ഫ് മോ​മോ​സ് റെ​ഡി.