വിലക്കിഴിവിൽ റെഡ്മി നോട്ട് 13 പ്രൊ പ്ലസ് 5 ജി വാങ്ങാൻ സുവർണാവസരം. വമ്പിച്ച ഓഫറിൽ ഫ്ലിപ്കാർട്ടിൽ ഫോൺ പർച്ചേസിന് എത്തിയിരിക്കുന്നു. Xiaomi-യുടെ ജനുവരിയിലെത്തിയ സ്മാർട്ഫോണാണിത്. 256 GB സ്റ്റോറേജിന് 3000 രൂപയുടെ വിലക്കിഴിവാണുള്ളത്. ബാങ്ക് ഓഫറുകളൊന്നും കൂടാതെയാണ് ഇത്രയും ഡിസ്കൌണ്ട്. ഗംഭീര ക്യാമറയും നൂതന ഫീച്ചറുകളുമുള്ള ഫോണാണ് നോട്ട് 13 പ്രോ പ്ലസ്. റെഡ്മിയുടെ ഈ ഫോൺ പ്രീമിയം ഫീച്ചറുകളോടെ വരുന്ന മിഡ്- റേഞ്ച് ഫോണാണെന്ന് പറയാം.
റെഡ്മി നോട്ട് 13 പ്രൊ പ്ലസ് 5 ജി
ഫോണിന് ഇപ്പോൾ ലഭിക്കുന്നത് വളരെ ആകർഷകമായ ഓഫറാണ്. 31,999 രൂപയാണ് 8GB + 256GB മോഡലിന്റെ വില. എന്നാൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഒന്നുമില്ലാതെ ഓഫറിൽ പർച്ചേസ് ചെയ്യാം. ഓഫറിന് മുന്നേ ഫോണിന്റെ സ്പെസിഫിക്കേഷനുകൾ നോക്കാം.
6.67 ഇഞ്ച് വലിപ്പത്തിൽ 1.5K കർവ്ഡ് AMOLED സ്‌ക്രീനാണ് ഫോണിനുള്ളത്. നോട്ട് 13 പ്രോയ്ക്ക് 1,800nits പീക്ക് ബ്രൈറ്റ്നെസ്സുള്ള ഡിസ്പ്ലേയുണ്ട്. 120Hz റീഫ്രെഷ് റേറ്റാണ് ഈ 5ജി സെറ്റിനുള്ളത്. ഫോൺ സ്ക്രീൻ ഗൊറില്ല ഗ്ലാസ് വിക്ടസ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു.
ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറുള്ള പ്രീമിയം മിഡ്-റേഞ്ച് സ്മാർട്ഫോണാണിത്. ARM G610 MC4 GPU-വുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രോസസറാണ് ഇതിലുള്ളത്. 4nm ഡൈമൻസിറ്റി 7200 അൾട്രാ സിപിയു ഉൾപ്പെടുത്തിയിരിക്കുന്നു. 7s Gen 2 മൊബൈൽ പ്ലാറ്റ്ഫോം 5Gയാണ് പ്രോസസർ.
ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്സിലുള്ളത്. 200MP OIS സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. 8MPയുടെ സെക്കൻഡറി ക്യാമറയും 2MP ക്യാമറയും ഫോണിൽ ഉൾപ്പെടുന്നു. 16MP സെൽഫി ക്യാമറയും റെഡ്മി നോട്ട് 13 പ്രോയിലുണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ൽ പ്രവർത്തിക്കുന്നു. 3 വർഷത്തെ OS അപ്ഡേറ്റ് ഇതിൽ ലഭിക്കുന്നു. 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി ഉറപ്പുനൽകുന്നു. 120W ഹൈപ്പർചാർജ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയും ഇതിലുണ്ട്. IP68 റേറ്റിങ്ങാണ് സ്മാർട്ഫോണിലുള്ളത്. Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC, USB Type-C ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്.
8GB + 256GB മോഡലിന് ഫ്ലിപ്പ്കാർട്ടിൽ 27,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിന് 5 ശതമാനം ക്യാഷ്ബാക്കുണ്ട്. ഫ്ലിപ്കാർട്ട് യുപിഐ ബാങ്ക് ഓഫറുകളും ലഭ്യമാണ്. വെള്ള, പർപ്പിൾ, കറുപ്പ് ഷേഡുകളിൽ ഫോണുകൾ ലഭിക്കും.