ഉപ്പും മുളകും ഉള്ളിയും തേങ്ങയും ചേര്‍ത്ത് കല്ലില്‍ വച്ച് മെല്ലേ ചതച്ചെടുത്താല്‍ നാവില്‍ വെള്ളമൂറുന്ന ചമ്മന്തി റെഡി. ഉപ്പിനും ഉള്ളിക്കും മുളകിനുമൊപ്പം പുളിയോ മാങ്ങയോ വെളുത്തുള്ളിയോ ഇഞ്ചിയോ ചേര്‍ത്തും ചമ്മന്തി അരയ്ക്കാം. ഇവയോടൊപ്പം തേങ്ങ ചേര്‍ത്തും ചമ്മന്തിയാക്കാം. ചമ്മന്തിയുടെ ചേരുവ അനുസരിച്ച് പോഷകങ്ങള്‍ കൂടിയും കുറഞ്ഞും വരും. ഉണക്കച്ചെമ്മീൻ ചേർത്ത് ഒരു ചമ്മന്തി അരച്ചു നോക്കിയാലോ?
തയ്യറാക്കാനെടുക്കുന്ന സമയം: 5 മിനുട്ട്
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1 കപ്പ്
- ഉണക്ക ചെമ്മീൻ – 1 കപ്പ്
- വറ്റൽമുളക് – ആവശ്യത്തിന്
- ചെറിയഉള്ളി – 5 എണ്ണം
- ഉപ്പ്, പുളി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തേങ്ങ തീക്കനലിൽ ചുട്ടെടുക്കുക. ഇതുപോലെ തന്നെ ഉണക്കച്ചെമ്മീൻ, ചെറിയഉള്ളി, വറ്റൽമുളക് എന്നിവയും ചുട്ടെടുക്കണം. തീക്കനൽ ഇല്ലെങ്കിൽ ഡ്രൈറോസ്റ്റ് ചെയ്യാം. ശേഷം എല്ലാ ചേരുവകളും ആവശ്യത്തിന് പുളി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ചമ്മന്തി പാകത്തിൽ അരച്ചെടുത്ത് ചൂട് ചോറ്, ദോശ എന്നിവയുടെ കൂടെ കഴിക്കാം.