മുടി കൊഴിഞ്ഞു പോകുന്നത് ഒരു ആഗോള പ്രശ്നമാണെന്ന് തോന്നുന്നു. എവിടെ ചെന്നാലും മുടി കൊഴിയുന്നതിന്റെ കഥ മാത്രമേ പറയാനുള്ളു. രണ്ടാമത്തെ പ്രശ്‌നം താരനാണു. എന്തൊക്കെ മരുന്ന് ഉപയോഗിച്ചിട്ടും മാറാത്ത താരൻ. ഇതിനു രണ്ടിനും പരിഹാരമായി മൈലാഞ്ചി ചെടി ഉപയോഗിക്കാവുന്നതാണ്. നിരവധി ഗുണങ്ങളുള്ള ഒന്നാണ് മൈലാഞ്ചി ഇല
മൈലാഞ്ചി ഇലയുടെ ഗുണങ്ങൾ
കഷണ്ടിക്ക് പറ്റിയ മരുന്ന്
ഒരു ചെറിയ പാനെടുത്ത് അൽപ്പം കടുകെണ്ണ ഒഴിക്കുക. അതിൽ അൽപ്പം മൈലാഞ്ചിയില ഇടുക. അൽപ്പസമയം ചൂടാക്കുക. തണുത്ത ശേഷം എണ്ണ അരിച്ചെടുത്ത് തലയിൽ പുരട്ടുക. കഷണ്ടിക്ക് പറ്റിയ മരുന്നാണിത്.
ചൂടുകുരുവിനെ തടുക്കാം
ചൂടുകാലമാകുമ്പോൾ ആൺ പെൺ വ്യത്യാസമില്ലാതെ ചൂടുകുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. അമിതമായ ചൂടും വിയർപ്പും ചൂടുകരുക്കൾക്ക് കാരണമാകും. അൽപ്പം മൈലാഞ്ചിയിലകൾ ശുദ്ധമായ വെള്ളത്തിലിട്ട് ചൂടാക്കുക. സഹിക്കാവുന്ന ചൂടിൽ ഈ വെള്ളം ചൂടുകുരു ഉള്ള ഭാഗത്ത് ഒഴിക്കുക. ചൂടുകുരു മാറുകയും ചെയ്യും നല്ല തണുപ്പും ലഭിക്കും.
തലവേദന ശമിപ്പിക്കാൻ
മൈലാഞ്ചിയുടെ പൂവിനും ഔഷധ ഗുണമുണ്ട്. അൽപ്പം മൈലാഞ്ചിയിലകളും പൂക്കളും വിനാഗിരിയിൽ ഒരു മണിക്കൂറോളം ഇട്ടുവയ്ക്കുക. ഇത് നെറ്റിയിൽ പുരട്ടുക. തലവേദനക്ക് എളുപ്പം ആശ്വാസം ലഭിക്കും.
താരനുള്ള മരുന്ന്
രാസവസ്തുക്കൾ അടങ്ങിയ ആന്‍റി ഡാൻഡ്രഫ് ഷാമ്പുവിന്‍റെ കാര്യം മറന്നേക്കൂ…താരനെ ചെറുക്കാൻ നല്ല വഴിയാണ് ഹെന്ന. അൽപ്പം ഹെന്നയും ഉലുവയും കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഉലുവ അരച്ച് ചേർക്കണം. ഇത് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. അത് പതിവായി തലയോട്ടിയിൽ പുരട്ടിയാൽ താരനുണ്ടാവില്ല.
തണുപ്പ്
ശരീരത്തിന് തണുപ്പ് നൽകാൻ കഴിയുന്ന ഘടകങ്ങൾ മൈലാഞ്ചിയിലുണ്ട്. അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാൻ മൈലാഞ്ചി ഉപയോഗിക്കാം. മൈലാഞ്ചി ഇല അരച്ച് തിണര്ത്ത ഭാഗങ്ങളിൽ തേച്ച് ഉണങ്ങാൻ അനുവദിക്കുക. തുടര്ന്ന് ഇത് കഴുകിക്കളയുക. ക്രമേണ പ്രശ്നം പരിഹരിക്കപ്പെടും. ശരീരത്തിലെ അമിതമായ ചൂടിനും മൈലാഞ്ചി പ്രതിവിധിയാണ്. രാത്രി കിടക്കുമ്പോള് മൈലാഞ്ചി ഇല അരച്ച് പാദങ്ങളില് തേച്ചാല് ശരീരത്തിലനുഭവപ്പെടുന്ന അമിതമായ ചൂട് കുറയ്ക്കാം.
കേശസംരക്ഷണം
മിക്കവാറും എല്ലാ വിധത്തിലുമുള്ള കേശസംബന്ധമായ പ്രശ്നങ്ങള്ക്കും മികച്ച പരിഹാരമാണ് മൈലാഞ്ചി. പൊടിയായോ, പേസ്റ്റായോ ഇത് ഉപയോഗിക്കാം. ആഴ്ചയില് ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില് തേച്ചാല് താരനെ തുരത്തുകയും, മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും. തലമുടിയുടെ നരയ്ക്കല് മാറ്റാനും മൈലാഞ്ചി ഉത്തമമാണ്. മൈലാഞ്ചി തേക്കുന്നത് വഴി മുടിക്ക് ഭംഗി ലഭിക്കും
പൊള്ളൽ
പൊള്ളലിന് മികച്ച ഔഷധമായാണ് മൈലാഞ്ചി പരിഗണിക്കുന്നത്. മൈലാഞ്ചിയുടെ തണുപ്പ് നല്കാനുള്ള കഴിവാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. പൊള്ളലേറ്റ ഭാഗത്ത് മൈലാഞ്ചി പുരട്ടിയാല് വേദനയ്ക്ക് കുറവ് ലഭിക്കും.
വേദനസംഹാരി
തലവേദനക്ക് ശമനം നല്കാനും മൈലാഞ്ചി ഉപയോഗിക്കാം. തണുപ്പ് നല്കാനുള്ള മൈലാഞ്ചിയുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്. മൈലാഞ്ചി ഇലയോ, നീരോ നെറ്റിയില് തേച്ചാല് കടുത്ത തലവേദനയ്ക്ക് ശമനം കിട്ടും. സ്ഥിരമായി ഉപയോഗിച്ചാല് മൈഗ്രേയ്നും പരിഹരിക്കാം. ആസ്പിരിന് ഒരു പകരക്കാരനായി മൈലാഞ്ചിയെ ഉപയോഗിക്കാം.
കരളിന്
മഞ്ഞപ്പിത്തം പോലുള്ള കരള് രോഗങ്ങള്ക്ക് മൈലാഞ്ചി ഒരു ഔഷധമാണ്. പലപ്പോഴും മഞ്ഞപ്പിത്തം ചികിത്സിച്ച് ഭേദമാക്കാനാവാത്ത സ്ഥിതിയിലെത്തും. ആ സമയത്ത് ദോഷഫലങ്ങളില്ലാത്ത ഒരു ആയുര്വേദ മാര്ഗ്ഗമായി മൈലാഞ്ചി ഉപയോഗിക്കാം.
ക്ഷയം
ടി.ബി അഥവാ ക്ഷയത്തിന് പ്രതിവിധിയായി മൈലാഞ്ചി ഉപയോഗിക്കാം. എന്നാല് ഒരു ഡോക്ടറെ കണ്ട് ഉപദേശമാരാഞ്ഞതിന് ശേഷം വേണം ഇത് ഉപയോഗിക്കാൻ. ഫംഗസിനെയും, ബാക്ടീരിയയെയും പ്രതിരോധിക്കാന് കഴിവുള്ളതാണ് മൈലാഞ്ചി. ഒരു ചെറിയ സുഗന്ധവുമുള്ള മൈലാഞ്ചി മുടിവളര്ച്ചയ്ക്കും നല്ലതാണ്. മൈലാഞ്ചിയുടെ ഇല മാത്രമല്ല തൊലിയും ആരോഗ്യത്തിന് നല്ലതാണ്. മതാചാരങ്ങളിൽ ഉപയോഗിക്കുന്നതിനൊപ്പം ആയുർവേദത്തിലും ഒരു പ്രമുഖ സ്ഥാനമുള്ള മൈലാഞ്ചിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണ്
Read more