മക്ക: മക്കയിൽ ‘അൽമനാർ’ എന്ന പേരിൽ വൻ ഭവനപദ്ധതി നടപ്പാക്കുന്നു. മക്കയുടെ പടിഞ്ഞാറൻ കവാടത്തിൽ ജിദ്ദ നഗരവുമായി ബന്ധിപ്പിക്കുന്ന പഴയതും പുതിയതുമായ ഹൈവേകൾക്കിടയിലാണ് പദ്ധതി പ്രദേശം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 25ലക്ഷം ച.മീറ്റർ വിസ്തൃതിയിൽ 17,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന 4,149 ഭവന യൂണിറ്റുകൾ നിർമിക്കും. ഹറമിൽ നിന്ന് 20 മിനിറ്റ് മാത്രം അകലെയും ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽനിന്ന് ഒരു മണിക്കൂറിൽ താഴെ മാത്രമാണ് ഇവിടേക്കുള്ള യാത്രാദൂരം.
എല്ലാ കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി സൗകര്യങ്ങൾക്കും സേവനങ്ങൾക്കും പുറമെ മാൾ, എട്ട് വാണിജ്യ കേന്ദ്രങ്ങൾ, ബിസിനസ് കോംപ്ലക്സ് എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. പരിസ്ഥിതി സൗഹൃദമാണിത്. സുസ്ഥിരതയുടെ ആശയങ്ങൾ പ്രയോഗിക്കുന്നതിലൂടെയും പ്രകൃതിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിലൂടെയും ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്ത ഹരിതയിടങ്ങൾ പദ്ധതിയിലുണ്ട്. താമസക്കാർക്കും സന്ദർശകർക്കും വിശ്രമിക്കാൻ തുറന്ന സ്ഥലങ്ങൾക്ക് മൊത്തം വിസ്തൃതിയുടെ 12 ശതമാനം ഹരിതയിടങ്ങളാണ്. ഒരോ കെട്ടിടങ്ങളിലേക്കും വേഗത്തിലെത്താൻ സാധിക്കും വിധത്തിൽ വഴികളുമൊരുക്കും.
Read also: റമസാനിലെ അവസാന വെള്ളിയാഴ്ച: ജനസാഗരമായി ജുമുഅഃയിലെ ഇരുഹറമുകളും