ദക്ഷിണേന്ത്യക്കാരുടെ പ്രാതലിന്റെ പ്രാണനാണ് ഇഡ്ഡലി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത്. എന്നാൽ ഇന്ന് ഇഡ്ഡലി ലോകമെമ്പാടും പ്രാധാന്യമുള്ള ഒരു ഭക്ഷണ വിഭവമായി മാറിയിരിക്കുന്നു. പൂ പോലെയുള്ള ഇഡ്ഡലി എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തിലുള്ള, ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം വളരെ ലഘുവാണെന്നു മാത്രമല്ല, അതേസമയം തന്നെ ആരോഗ്യകരവുമാണ്. സാമ്പാറിനും ചട്ണിയ്‌ക്കുമൊപ്പം ചേരുമ്പോൾ ഇഡ്ഡലി രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഒന്നാമനാകും.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- പൊന്നി അരി – രണ്ടു ഗ്ലാസ്
- ഉഴുന്ന് – മുക്കാല്‍ ഗ്ലാസ്
- ചോറ് – ഒരു കൈ പിടി
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടു ഗ്ലാസ് പൊന്നി അരി അല്ലെങ്കിൽ ഇഡലി അരി മുക്കാല്‍ ഗ്ലാസ് ഉഴുന്ന് ഇവ വേറെ വേറെ ആയി രണ്ടും ആറ് മണിക്കൂർ എങ്കിലും വെള്ളത്തില്‍ ഇട്ടു വെക്കുക. ശേഷം അത് വേറെ വേറെ ആയി നന്നായി അരയ്ക്കുക.
അരയ്ക്കുമ്പോള്‍ അരിയുടെ കൂടെ ഒരു കൈ പിടി ചോറ് കൂടി ചേര്‍ത്ത് അരയ്ക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അലുമിനിയം പാത്രത്തില്‍ വെക്കുക.
അടുത്ത ദിവസം രാവിലെ അരച്ച് വച്ച മാവ് നന്നായി ഇളക്കി ഇഡ്ഡലി പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വേവിക്കുക. ഉപ്പ് രാവിലെ ഉണ്ടാക്കുന്ന സമയത്ത് ചേര്‍ത്താല്‍ മതിയാവും. സോഡാ കാരം ആവശ്യമെങ്കില്‍ ചേര്‍ക്കാം. സോഡാ കാരം ചേര്‍ത്താല്‍ ഉപ്പ് ചേര്‍ക്കേണ്ട കാര്യം ഇല്ല.