വാൽനട്ടിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. കേക്കിലോ സാലഡിലോ പ്രഭാതഭക്ഷണത്തിലോ തുടങ്ങി പല വിധത്തിൽ അവ ആഹാരത്തിൽ ഉൾപ്പെടുത്താം. മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയായ വാൽനട്ട് മെമ്മറി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
തയ്യറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി-200ഗ്രാം
- മൈദാ -100ഗ്രാം
- ബട്ടർ-150 ഗ്രാം
- ബ്രൗൺ ഷുഗർ-225 ഗ്രാം
- മുട്ട-മൂന്നെണ്ണം
- വാനില എസ്സൻസ്-ഒരു ടീസ്പൂൺ
- ബേക്കിങ് പൗഡർ-അര ടീസ്പൂൺ
- ബേക്കിങ് സോഡ-അര ടീസ്പൂൺ
- പഴം-മൂന്നെണ്ണം(റോബസ്റ്റ്)
- വാൾനട്ട്-100 ഗ്രാം
തയ്യറാക്കുന്ന വിധം
ഒരു ബൗളിൽ ബട്ടർ, ബ്രൗൺ ഷുഗർ, വാനില എസ്സൻസ് എന്നിവ നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഓരോ മുട്ട ചേർത്തടിക്കുക. ശേഷം ഗോതമ്പ് പൊടി, മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ഒരുമിച്ച് അരിച്ചെടുത്ത് തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർക്കാം.
ഇനി വാൾനട്ട് നുറുക്കിയത് ചേർത്ത് യോജിപ്പിക്കണം. ഇനിയിത് ഒരു ലോഫ് ടിന്നിലേക്ക് മാറ്റി 165 ഡിഗ്രിയിൽ 20 മിനിട്ട് വരെ ബേക്ക് ചെയ്യാം.