മറ്റേതൊരു മലബാർ വിഭവങ്ങളെയും പോലെ പൊരിച്ച പത്തിരി/ നെയ് പത്തിരി മലബാറിലെ പ്രധാനവും പ്രശസ്തവുമായ പ്രഭാതഭക്ഷണ വിഭവമാണ്. പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ, മലപ്പുറം മേഖലകളിൽ. അരിപ്പൊടിയും നാളികേരവും എള്ളും എല്ലാം ചേർത്തിളക്കി വെളിച്ചെണ്ണയിൽ വറുത്തു കോരി എടുക്കുന്ന ഒരിനം പത്തിരി.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- പച്ചമുളക് –രണ്ട്, അരിഞ്ഞത്
- ജീരകം –കാൽ ചെറിയ സ്പൂൺ
- വെള്ളം –ഒന്നേകാൽ കപ്പ്
- അരിപ്പൊടി – ഒരു കപ്പ്
- മൈദ – അരക്കപ്പ്
- കറുത്ത എള്ള് –കാൽ ചെറിയ സ്പൂൺ
- നാളികേരം ചിരവിയത്-കാൽ കപ്പ്
- ഇഞ്ചി അരിഞ്ഞത് –ഒരു വലിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
തയ്യറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം. വെള്ളം തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്തിളക്കിയ ശേഷം മൈദ ചേർക്കുക. ഇതിൽ എള്ളു ചേർത്തു യോജിപ്പിച്ച് നന്നായി കുഴയ്ക്കണം. ഇതു ചെറിയ വട്ടത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.