ന്യൂഡല്‍ഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. സംഭവത്തില്‍ 7 പേര്‍ അറസ്റ്റിലായി.
റെയ്ഡ് നടന്നത് ഏഴ് സ്ഥലങ്ങലിലായിട്ടാണ്. കേശവപുരം പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. കുട്ടികളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറതത്ത് വിട്ടിട്ടുണ്ട്.
നവജാതശിശുക്കളെ കരിഞ്ചന്തയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ച പ്രകാരമായിരുന്നു പരിശോധയെന്ന് സിബിഐ അറിയിച്ചു. ഇത്തരം സംഘങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് കച്ചവടം നടത്തുന്നത്. ഒരു നവജാത ശിശുവിനായി നാല് മുതല്‍ ആറ് ലക്ഷം രൂപ വരെ വാങ്ങിയെന്ന് സിബിഐ പറയുന്നു.
സംഭവത്തിനെ തുടര്‍ന്ന് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുന്നതായിയാമ് സിബിഐ വ്യക്തമാക്കുന്നത്. ഇത്തരം സംഘങ്ങള്‍ നവജാത ശിശുക്കളെ വാങ്ങി മറിച്ച് വില്‍ക്കുന്നതിനായിയാണ് ശ്രമിച്ചിരുന്നതെന്നാണ് നിഗമനം.
കുട്ടികളെ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്ന എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു ആശുപത്രി വാര്‍ഡ് ബോയിയും നിരവധി സ്ത്രീകളുമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏകദേശം 10 കുട്ടികളെയാണ് വില്‍പന നടത്തിയെന്നാണ് സി ബിഐയുടെ നിഗമനം.