ബംഗളൂരു; ബെംഗളൂരുവിലെ ആനേക്കലിനു സമീപം ഉത്സവത്തിന് എഴുന്നള്ളിച്ച 120 അടി ഉയരമുള്ള ക്ഷേത്ര രഥം തകർന്നുവീണു. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഉത്സവത്തിന് ഇടയിൽ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.
അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ തട്ടാതെ തൊട്ടടുത്തേക്ക് രഥം തകർന്നുവീണത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. പിന്നീട് ട്രാക്ടറുകളുടെയും കാളവണ്ടികളുടെയും സഹായത്തോടെ രഥം പഴയ നിലയിലേക്ക് ഉയർത്തി. ഹുസ്കൂർ മദ്ദുറമ്മ മേള ഒരു പ്രശസ്തമായ വാർഷിക രഥോത്സവമാണ്, ഈ രഥങ്ങളാണ് പ്രധാന ആകർഷണം.
Read also: പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിനു നേരെ ആൾക്കൂട്ട ആക്രമണം