ആലപ്പുഴ∙ അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. പുറക്കാട് പുന്തലകളത്തിൽ പറമ്പിൽ സുദേവ് (42) മകൻ ആതിദേവ് (12) എന്നിവരാണ് മരിച്ചത് . സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പുറക്കാടിന് സമീപം ഇന്നു രാവിലെ 6.30 ന് ആയിരുന്നു അപകടം.