തിരുവനന്തപുരം: വ്യാവസായിയ കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് ആണ്. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. വ്യാവസായിക കണക്ഷന്‍ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ / രജിസ്‌ട്രേഷനോ ആവശ്യമില്ലെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
വ്യാവസായിക കണക്ഷന്‍ നടപടിക്രമങ്ങള്‍
- പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.
- ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.
- വ്യാവസായിക കണക്ഷന്‍ ലഭിക്കുന്നതിന് പഞ്ചായത്തു ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ / രജിസ്‌ട്രേഷനോ ആവശ്യമില്ല.
- പവര്‍ അലോക്കേഷന്‍ നിര്‍ബന്ധമില്ല. ഇത് ഉപഭോക്താവിന് ആവശ്യമെങ്കില്‍ (ബാങ്ക് ലോണ്‍ തരപ്പെടുത്തുന്നതിനും മറ്റും) മാത്രം അപേക്ഷിക്കാവുന്നതാണ്.
- വ്യവസായ എസ്റ്റേറ്റുകള്‍/ വ്യവസായ പാര്‍ക്കുകള്‍ / സ്പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ അലോട്ടുമെന്റ് ലെറ്റര്‍ മാത്രം മതി. (ഉടമസ്ഥത തെളിയിക്കുന്ന രേഖ ആവശ്യമില്ല.