ഉരുളക്കിഴങ്ങ് പലരുടെയും ഇഷ്ടപ്പെട്ട പച്ചക്കറികളിൽ ഒന്നാണ്. കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം വർധിപ്പിക്കാനും കലോറി വർധിപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഉരുളക്കിഴങ്ങ് സഹായിക്കും.
മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
ചെമ്മീന്‍ പലരുയേടും ഇഷ്ടവിഭവമായിരിക്കും. സാധാരണ മത്സ്യങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമാണ് ഇത്. ചെമ്മീന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്. ക്യാന്‍സര്‍ തടയുക, ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കുക തുടങ്ങിയ ഗുണങ്ങളും ഇതിന് ധാരാളമുണ്ട്.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- മുരിങ്ങയില അല്ലെങ്കിൽ ഏതെങ്കിലും ചീര – ഒരുപിടി
- ചെമ്മീൻചെറുതായി മുറിച്ചത് – ഒരുകപ്പ്
- ഉരുളകിഴങ്ങ് – വലുത് ഒന്ന്
- സവാള – ചെറുത് ഒന്ന്
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് – ആവശ്ശ്യത്തിന്
- കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓയിൽ ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്. പൊടിയായരിഞ്ഞ സവാള എന്നിവ അല്പം ഉപ്പും ചേർത്തു വഴറ്റുക. ഇനി ഇതിലേക്ക് മുരിങ്ങയിലയോ ചീരയോ ഏതെങ്കിലും സ്പിനാച്ചോ ചേർത്ത് ഒന്നു വഴറ്റിയതിനു ശേഷം ഉപ്പും കുരുമുളക്പൊടിയും ചേർത്ത് വേവിച്ച ചെമ്മീൻ ചേർത്തുകൊടുക്കാം. മല്ലിയില കൂടെ ചേർത്ത് നന്നായി ഇളക്കിഎടുക്കണം. ചൂട് ആറിയാൽ ഇഷ്ടമുള്ള രൂപത്തിൽ പരത്തി അടിച്ചുവെച്ച മുട്ടയിൽ മുക്കി ബ്രെഡ്ക്റംസിൽ പൊതിഞ്ഞെടുത്ത് ചൂടായഎണ്ണയിൽ ഗോൾഡൻനിറത്തിൽ പൊരിച്ചെടുത്താൽ സൂപ്പർ ടേസ്റ്റി ചെമ്മീൻ സ്പിനാച് കട്ലറ്റ് റെഡി. കനംകുറച്ചരിഞ്ഞ സവാളയിൽ ഉപ്പും ചെറുനാരങ്ങനീരും ചേർത്ത്തോ ടൊമാറ്റോസോസോ കൂട്ടി കഴിക്കാം.