കോഴിക്കോട്ടുകാർക് സൽകാരങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രധാനപെട്ട ഐറ്റംതന്നെയാണിത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണം. 20മിനിറ്റിൽ സംഭവം തയ്യാർ
ആവശ്യമായ ചേരുവകൾ
- മുട്ട – ആവശ്യത്തിന്
- പഞ്ചസാര – ആവശ്യത്തിന്
- ഏലക്കപൊടി – ഒരു നുള്ള്
- പാൽ – ഒരു ടാബിൽ സ്പൂൺ
- നെയ്യ് – ആവശ്യത്തിന്
- അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആവശ്യത്തിന് മുട്ടയെടുത്ത് ഒരുബൗളിലേക് പൊട്ടിച്ചൊഴിക്കണം. ഒരുമുട്ടക്ക് ഒരുസ്പൂൺ എന്ന കണക്കിൽ പഞ്ചസാരയും കുറച്ച് ഏലക്കപൊടിയും ഒരുടേബിൾസ്പൂൺ പാലുംചേർത്ത് പഞ്ചസാര അലിയുന്നതുവരെ അടിക്കണം. പതപ്പിക്കരുത്. കുറച്ച് പരന്ന പാത്രത്തിൽ നെയ്യൊഴിച് അണ്ടിയും മുന്തിരിയും വറുത്ത് മാറ്റിവെക്കാം. മറ്റൊരു പാൻ അടുപ്പിൽവെച്ച് തീ കത്തിച്ച ശേഷം നെയ്യൊഴിച്ച് പാൻ അതിനുമുകളിൽ വെച്ചുകൊടുക്കണം. ഇതിലേക്ക് അടിച്ചുവെച്ച മുട്ടമിക്സ് ഒഴിച്ചുകൊടുക്കണം. മീഡിയം ഫ്‌ളൈമിൽ അടച്ചുവെച്ച് മുക്കാൽവേവാവുമ്പോൾ അടപ്പ്തുറന്ന് വറുത്തുവെച്ച അണ്ടിയും മുന്തിരിയും വിതറികൊടുക്കണം. ഇനി തീ ലോഫ്‌ളൈമിൽ ആക്കണം. വീണ്ടും അടച്ചുവെച്ച് മുട്ടക്കൂട്ട് ഉറച്ചുവന്നാൽ തീ ഓഫ് ആക്കി ഒരുമിനിറ്കഴിഞ്ഞ് പ്ലേറ്റിലേക് മാറ്റാം. സ്വദിഷ്ടമായ മുട്ടമറിച്ചത് തയ്യാർ.
Read also: ചെമ്മീനും ഉരുളകിഴങ്ങും ഒരല്പം മുരിങ്ങയിലയുമുണ്ടെങ്കിൽ ഹെൽത്തിയായ ഒരടിപൊളി കട്ലറ്റ് തയ്യറാക്കാം