ചെറുപയറും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരമാണ് സുഖിയൻ. ചിലയിടങ്ങളിൽ പയറുസഞ്ചി എന്നും ഇതറിയപ്പെടുന്നു. സാധാരണ മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണിത്. ദക്ഷിണേന്ത്യൻ പാചകരീതിയിലെ ഒരു ജനപ്രിയ ഭക്ഷണ പദാർത്ഥമായ ഇത് സാധാരണയായി പ്രഭാതഭക്ഷണമോ ലഘുഭക്ഷണമോ ആയി കഴിക്കുന്നു.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- ചെറുപയര്‍ – 1 കപ്പ്
- കടലമാവ് – 1 കപ്പ്
- തേങ്ങ – 1/2 കപ്പ്
- ശര്‍ക്കര – മധുരത്തിന് അനുസരിച്ച്
- ജീരകം – 1/2 സ്പൂണ്‍
- ഏലക്ക – 2,3
- എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
കുഴഞ്ഞുപോകാതെ പയര്‍ നല്ലവണ്ണം വേവിച്ചു മാറ്റുക ഒരു ചീനച്ചട്ടി അടുപ്പത്തുെവച്ച് അതിലേക്കു ശര്‍ക്കരപാവ് കാച്ചുക. ഈ ശര്‍ക്കരപാനി കുറുകി വരുമ്പോള്‍ തേങ്ങയും ഏലയ്ക്കയും ജീരകവും ചേര്‍ത്ത് വെള്ളം ഒട്ടുമില്ലാതെ വാങ്ങുക ഇതിലേക്ക് വെള്ളമയമില്ലാത്ത പയര്‍ ചേര്‍ത്തിളക്കി ചെറിയ ഉരുളകളായി മാറ്റിവെക്കുക. കടലമാവ് നല്ല അയവില്‍ കലക്കുക.
അധികം വെള്ളം ആകരുത് ഈ ഉരുളകള്‍ ഓരോന്നും മാവില്‍ മുക്കി ചൂടായിക്കിടക്കുന്ന എണ്ണയില്‍ വറുത്തെടുക്കുക. സുഖിയന്‍ റെഡി. നല്ല മഞ്ഞക്കളര്‍ വേണമെങ്കില്‍ അൽപം മഞ്ഞൾപൊടി ചേർക്കുക.