ഒരുഗ്രൻ ടേസ്റ്റി കാടമുട്ട കിഴി

കാട മുട്ട വലിപ്പത്തില്‍ കുഞ്ഞനെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്ന ഒന്നു തന്നെയാണ്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ആസ്മ, ചുമ എന്നിവ തടയാൻ ഏറ്റവും നല്ലതാണ് കാടമുട്ട.

തയ്യറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്

ആവശ്യമായ ചേരുവകൾ

  • കാട മുട്ട പുഴുങ്ങിയത് – 7 എണ്ണം
  • മൈദ – 1-2കപ്പ്
  • സവാള അരിഞ്ഞത് – 2 എണ്ണം
  • തക്കാളി – 1 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • വെളുത്തുള്ളി -4 എണ്ണം
  • ചുമന്നുള്ളി – 5 എണ്ണം
  • മഞ്ഞൾപൊടി -1-4 ടീ സ്​പൂൺ
  • മുളകുപൊടി – 1 ടീ സ്​പൂൺ
  • ഉപ്പ്, മല്ലിയില, കറിവേപ്പില, എണ്ണ – ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

മൈദ പാകത്തിന് ഉപ്പ് ചേർത്ത് ചപ്പാത്തി മാവി​​​​െൻറ രൂപത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടാക്കി സവാള വഴറ്റുക. അതിലേക്ക് ചതച്ച ചുമന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളി അരച്ചതും ചേർക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. മാവ് ചെറിയ ഉരുളകളാക്കി പപ്പടത്തി​​​​െൻറ വലുപ്പത്തിൽ പരത്തുക. പരത്തിയ മാവി​​​​െൻറ നടുവിൽ ഒരു ടീ സ്പൂൺ മസാലയും ഒരു പുഴുങ്ങിയ കാടമുട്ടയും വെച്ച് ചേർത്ത് കൂട്ടി പിരിച്ച് കിഴി ആക്കിയ ശേഷം എണ്ണയിൽ വറുക്കുക. ടേസ്​റ്റി കാടമുട്ട കിഴി റെഡി.