ഭക്ഷണത്തോടൊപ്പം ഒരു നേരം തൈര് കഴിക്കുന്നതിന്റെ ആരോഗഗുണങ്ങളെ കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്.
ഒരു ജനപ്രീയ ഇന്ത്യൻ ലഘുഭക്ഷണമാണ് തൈര് വട. മധുരം, എരിവ്, പുളിപ്പ് തുടങ്ങിയ പലതരം രുചിരസങ്ങളാണ് ഇതിലെ സവിശേഷത
തയ്യറാക്കാനെടുക്കുന്ന സമായം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- കടലമാവ് – 1കപ്പ്
- ഉണക്കമുളക് – 2
- ജീരകം – 1-2 ടീ സ്പൂൺ
- ജീരകം – 1-2 ടീ സ്പൂൺ
- ഉപ്പ് – 1-2 ടീ സ്പൂൺ
- വെള്ളം ആവശ്യത്തിന്
- എണ്ണ വറുക്കാൻ ആവശ്യത്തിന്
തൈരിനുള്ള ചേരുവകൾ:
- തൈര് – 1കപ്പ്
- ചുമന്നുള്ളി – 5
- ഉപ്പ് – 1 ടീ സ്പൂൺ
- കുരുമുളക് പൊടിച്ചത് – 1 ടീ സ്പൂൺ
- പഞ്ചസാര – 2 ടീ സ്പൂൺ
- കായപ്പൊടി – 1-2 ടീ സ്പൂൺ
- പൊതീന ചട്നി – 2 ടീ സ്പൂൺ
- ചാട്ട് മസാല – 1 ടീ സ്പൂൺ
- കശ്മീരി മുളകുപൊടി – 1-2 ടീ സ്പൂൺ
- ജീരകം വറുത്തുപൊടിച്ചത് – 1-2 ടീ സ്പൂൺ
തയ്യറാക്കുന്ന വിധം
വടക്കുള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് ചൂടുള്ള എണ്ണയിൽ വറുത്തുകോരുക. വടകൾ എല്ലാം രണ്ടുമിനിറ്റ് പച്ച വെള്ളത്തിൽ കുതിർത്തുവെക്കുക. ഒരു ബൗളിൽ തൈര് എടുത്ത് ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിയുക. അതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
കുതിർത്തുവെച്ച് വട ഓരോന്നായി കൈകൊണ്ട് പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് സെറ്റ് ചെയ്തു വെക്കുക, അതിലേക്ക് തൈരു മിശ്രിതം ഒഴിച്ച് മുകളിൽ ചാട്ട് മസാലയും കശ്മീരി മുളകുപൊടിയും കായപ്പൊടിയും മല്ലിയിലയും പൊതീന ചട്നിയും ജീരകപ്പൊടിയും കൊണ്ട് അലങ്കരിക്കുക. തൈരുവട റെഡി.