വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു. കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സാഹയിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- കാരറ്റ് – കാൽ കിലോ
- നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
- പഞ്ചസാര – ആറ് ടേബിൾ സ്പൂൺ
- ഏലക്ക പൊടിച്ചത് – കാൽ ടേബിൾ സ്പൂൺ
- പാല് – അര ലിറ്റർ
തയ്യാറാക്കുന്ന വിധം
കട്ടിയുള്ള പാൻ എടുത്ത് നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ നേർമ്മയായി ചീകി എടുത്തു വച്ചിട്ടുള്ള കാരറ്റ് അതിലേക്ക് ഇട്ടു കൊടുക്കുക. മൂന്നു നാലു മിനുട്ട് (കാരറ്റിെൻറ പച്ചമണം മാറുന്നതു വരെ) ഇളക്കിയ ശേഷം പാൽ ചേർത്ത് തുടർച്ചയായി ഇളക്കി വറ്റിച്ചെടുക്കുക. അതിനു ശേഷം ഏലക്കപ്പൊടി ചേർത്ത് ഇളക്കി കൊടുക്കുക. പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ തീയണച്ച് കശുവണ്ടി പരിപ്പ് ഇട്ട് അലങ്കരിച്ച് എടുക്കാം. ഉത്തരേന്ത്യൻ രീതിയിൽ ഉള്ള സ്വാദിഷ്ടമായ കാരറ്റ്ഹൽവ തയ്യാർ.