മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് പഴം. പുട്ടിനൊപ്പം അല്ലെങ്കിൽ ഉച്ച ഊണ് കഴിഞ്ഞൊക്കെ പഴം കഴിക്കുന്നവരുണ്ട്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പഴം. വാഴപ്പഴവും സാധാരണ പഴവുമൊക്കെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാതുക്കളും നാരുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതിനാൽ വാഴപ്പഴം ആരോഗ്യകരമായ പഴമായി കണക്കാക്കപ്പെടുന്നു.
തയ്യറാക്കാനെടുക്കുന്ന സമയം: 20 മിനുട്ട്
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം പഴുത്തത് -മൂന്നെണ്ണം (പഴുപ്പ് കൂടുന്തോറും രുചിയും കൂടും)
- പഞ്ചസാര -3 ടേബ്ള്‍ സ്പൂണ്‍
- നെയ്യ് -ഒന്നര ടീസ്പൂണ്‍
- ഏലക്കായ പൊടിച്ചത് -നാല് ടീസ്പൂണ്‍
- തേങ്ങപ്പാല്‍ (തലപ്പാല്‍) -അരക്കപ്പ്
- ഉണക്ക മുന്തിരി -ആവശ്യത്തിന്
- അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം ഏത്തക്കായ പുഴുങ്ങി തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയെടുക്കുക. അടുത്തതായി ഫ്രൈ പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കി ഉണക്ക മുന്തിരിയും കശുവണ്ടിയും വറുത്തെടുത്ത് മാറ്റിവെക്കാം. അതിനുശേഷം ഈ നെയ്യിലേക്ക് ഏത്തക്കായ കഷണങ്ങള്‍ ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം ഇതിലേക്ക് തേങ്ങപ്പാല്‍ ഒഴിച്ച് വറ്റിക്കുക. ഇനി ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കുക (പഞ്ചസാര ഉരുകിച്ചേരണം, അതുവരെ ഇളക്കുക). നല്ല ബ്രൗണ്‍ നിറമായാല്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവെക്കാം.