മധുരപ്രിയരുടെ പ്രിയപ്പെട്ട രസ്മലായ്

മധുരപലഹാരങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്, നമ്മുടെ ഭക്ഷണം അവസാനിപ്പിക്കാൻ നമുക്കെല്ലാവർക്കും മധുരമുള്ള ഒരു വിഭവം ആവശ്യമാണ്. മധുരപലഹാരങ്ങളെക്കുറിച്ച് പറയുമ്പോൾ മറക്കാൻ കഴിയാത്ത ഒന്നാണ് രസമലൈ ബംഗാൾ സംസ്ഥാനത്ത് നിന്ന് ഉത്ഭവിക്കുന്ന ഒരു പ്രശസ്തമായ ഇന്ത്യൻ മധുരപലഹാരമാണ് റാസ്മലൈ. ഏലക്കയും കുങ്കുമപ്പൂവും ചേർത്ത് രുചികരവും ക്രീമിയും സുഗന്ധമുള്ളതുമായ പാൽ സിറപ്പിൽ മുക്കിവയ്ക്കുന്ന മൃദുവായതും സ്‌പോഞ്ചിയതുമായ കോട്ടേജ് ചീസ്

തയ്യാറാക്കാനെടുക്കുന്ന സമയം: 30 മിനുട്ട്

ആവശ്യമായ ചേരുവകൾ

  • പാ​ൽ -2 ലി​റ്റ​ർ
  • പ​ഞ്ച​സാ​ര -​ഒ​ന്ന​ര ക​പ്പ്‌
  • ഏ​ല​ക്ക​പ്പൊ​ടി -1 ടീ​സ്പൂ​ൺ
  • നാ​ര​ങ്ങ​നീ​ര് -2 ടേ​ബ്ൾ സ്പൂ​ൺ
  • വെ​ള്ളം -6 ക​പ്പ്‌
  • കു​ങ്കു​മ​പ്പൂ​വ് -ഒ​രു നു​ള്ള്
  • ബ​ദാം, പി​സ്ത -അ​ല​ങ്ക​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

തയ്യറാക്കുന്ന വിധം

പ​നീ​ർ ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക. പാ​ൽ തി​ള​ച്ചു​ വ​രു​മ്പോ​ൾ നാ​ര​ങ്ങ​നീ​രി​നൊ​പ്പം അ​ൽ​പം വെ​ള്ള​വും (1 ടേ​ബ്ൾ സ്പൂ​ൺ) ചേ​ർ​ത്ത്​ ല​യി​പ്പി​ച്ച ശേ​ഷം തി​ള​ക്കു​ന്ന പാ​ലി​ലേ​ക്ക് കു​റ​ച്ചാ​യി ചേ​ർ​ത്ത് ഇ​ള​ക്കു​ക. വെ​ള്ള​വും പ​നീ​റും വെ​വ്വേ​റെ ആ​യ​തി​നു​ ശേ​ഷം ഒ​രു കോ​ട്ട​ൺ​ തു​ണി​യി​ലേ​ക്ക് അ​രി​ച്ചു മാ​റ്റു​ക. വെ​ള്ളം മു​ഴു​വ​നാ​യും വാ​ർ​ന്നു​ പോ​കു​ന്ന​തു​വ​രെ അ​രി​ക്കു​ക. ഇ​നി പ​നീ​ർ ഉ​പ​യോ​ഗി​ച്ച് ഉരുളകൾ ത​യാ​റാ​ക്ക​ണം. ശേഷം ഒ​രു പാ​ത്ര​ത്തി​ൽ ആ​റു ക​പ്പ്‌ വെ​ള്ള​ത്തി​ൽ ഒ​രു ക​പ്പ്‌ പ​ഞ്ച​സാ​ര ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഒ​പ്പം​ത​ന്നെ അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ക്കു​ക.

ഇ​നി ത​യാ​റാ​ക്കിെ​വ​ച്ച പ​നീ​ർ കൈ​ കൊ​ണ്ട് ന​ന്നാ​യി ഉ​രു​ട്ടി​യെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് കു​ഴ​ച്ചെ​ടു​ക്കു​ക. ശേഷം പ​നീ​ർ ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത ശേ​ഷം ഇ​ഡ​ലി​യു​ടെ ആ​കൃ​തി കി​ട്ടു​ന്ന രീ​തി​യി​ൽ ചെ​റു​താ​യി പ്ര​സ്​ ചെ​യ്തെ​ടു​ക്കു​ക. പ​നീ​ർ എ​ല്ലാം ഇ​ങ്ങ​നെ ചെ​യ്തുെ​വ​ച്ച ശേ​ഷം നേരത്തേ തയ്യാറാക്കിയ തി​ള​പ്പിച്ച പഞ്ചസാര ലായനിയിൽ മുക്കി അ​ട​ച്ചുെ​വ​ച്ച് വേ​വി​ക്കു​ക. ഏ​ക​ദേ​ശം 15-20 മി​നി​റ്റ് കൊ​ണ്ട് ഉരുളകൾ വെ​ന്തു​വ​രും. വെ​ന്തു​വ​രു​മ്പോ​ൾ ഓ​രോ ഉരുള​യും ഇ​ര​ട്ടി വ​ലു​പ്പ​മാ​കും. ഇ​വ അരിപ്പ തവി കൊണ്ട് കോ​രി മാ​റ്റി​വെ​ക്കു​ക.

റ​ബ​റി (പാ​ലു​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന സി​റ​പ്പ്) ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ തി​ള​പ്പി​ച്ച്‌ കു​റു​ക്കി അ​ര ലി​റ്റ​ർ ആ​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് അ​ര ക​പ്പ്‌ പ​ഞ്ച​സാ​ര​യും അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങി​വെ​ക്കു​ക. ഇ​ള​കി​വ​രു​മ്പോ​ൾ ഒ​രു നു​ള്ളു കു​ങ്കു​മ​പ്പൊ​ടി വി​ത​റ​ണം. ശേ​ഷം ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ബ​ദാ​മും ചേ​ർ​ക്കു​ക. ആ​ദ്യം ത​യാ​റാ​ക്കി​വെ​ച്ച ഉരുളകൾ ഓ​രോ​ന്നും പ​തി​യെ അ​മ​ർ​ത്തി ഉ​ള്ളി​ലെ വെ​ള്ളം ക​ള​ഞ്ഞ്​ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി​യ ​ശേ​ഷം റ​ബ​റി മീ​തെ ഒ​ഴി​ക്കു​ക. സ്വാ​ദി​ഷ്​​ട​മാ​യ ര​സ്മ​ലാ​യ് റെ​ഡി. റ​ബ​റി ഉരുള​കൾക്കു​ള്ളി​ലേ​ക്ക് പി​ടി​ച്ച ശേ​ഷം ബ​ദാം, പി​സ്ത ഇ​വ ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു വി​ള​മ്പാം.