കഴിക്കാനുള്ള രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്. പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ ഗുണകരമാണ്.
ആവശ്യമായ ചേരുവകൾ
- കൂണ്‍ -അര കിലോഗ്രാം
- സണ്‍ഫ്ളവര്‍ ഓയില്‍ -20 മില്ലിലിറ്റര്‍
- വെളിച്ചെണ്ണ -20 മില്ലിലിറ്റര്‍
- ചെറിയ ഉള്ളി -150 ഗ്രാം (തൊലി കളഞ്ഞത്)
- ചെറിയ ഉള്ളി -150 ഗ്രാം വട്ടത്തില്‍ അരിഞ്ഞത്
- മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
- മുളകുപൊടി -രണ്ട് ടീസ്പൂണ്‍
- കറിവേപ്പില -രണ്ടു തണ്ട്
തയാറാക്കുന്നവിധം
സണ്‍ഫ്ലവര്‍ ഓയിലും വെളിച്ചെണ്ണയും ചേര്‍ത്ത് ചൂടായ ചീനച്ചട്ടിയിലിട്ട് തൊലികളഞ്ഞ ചെറിയ ഉള്ളി നന്നായി വഴറ്റുക. ആവശ്യത്തിന് ചെറുചൂടുവെള്ളം ചേര്‍ത്ത് ഇത് മിക്സിയില്‍ അരച്ചെടുക്കുക. ഈ അരപ്പില്‍ ഉപ്പുചേര്‍ത്ത് കൂണിട്ട് ഇളക്കിവെക്കുക. ചൂടാക്കിയ ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ചശേഷം അരിഞ്ഞുവെച്ച ഉള്ളി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തയാറാക്കിവെച്ച കൂണ്‍മിശ്രിതം ചേര്‍ക്കുക. ചൂടുവെള്ളംചേര്‍ത്ത് വേവിക്കുക. ഈ വിഭവം കുറുക്കിയും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഗ്രേവിയായും ഉപയോഗിക്കാം.