2024 മാർച്ച് 31 ന് MCMA ( Manama Central Market Malayalee Association) നടത്തിയ ഇഫ്താർ സംഗമം വളരെ ശ്രദ്ധേയമായി. രണ്ടായിരം ആളുകളെങ്കിലും അതിൽ പങ്കെടുത്തിട്ടുണ്ടാവും. പല രാജ്യക്കാർ, വിവിധ മതവിശ്വാസികൾ, മുതലാളിമാർ, തൊഴിലാളി കൾ , സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള വർ – ഒരുമിച്ചിരുന്ന് വ്രതം മുറിക്കുന്നതും ആഹാരം കഴിക്കുന്നതും അവിടെ കണ്ടു. ഇഫ്താർ ലക്ഷ്യമാക്കുന്ന സാഹോദര്യവും, ബഹുസ്വരതയും മാനവികതയുമൊക്കെ മാർക്കറ്റിലെ ജീവനക്കാർ യാഥാർത്ഥ്യമാക്കുന്ന ത് നേരിൽ അനുഭവിക്കാൻകഴിഞ്ഞു.
ബഹ്റൈനിലെ ഏറ്റവും വലിയ പച്ചക്കറി – ഫലവർഗ്ഗ കച്ചവടകേന്ദ്രമാണ് മനാമ സെൻട്രൽ മാർക്കറ്റ്. അവിടെ നൂറു കണക്കിന് മലയാളിക ളാണ് കച്ചവടം നടത്തുന്നതും ജോലി ചെയ്യുന്ന തും.മനാമ മാർക്കറ്റിൽ ചെന്നാൽ കേരളത്തിൽ ചെല്ലുന്ന പ്രതീതിയാണ്. എത്ര ഐക്യത്തോടെ യാണ് അവർ ജോലി ചെയ്യുന്നതും കച്ചവടം നടത്തുന്നതും. അവരുടെ കൂട്ടായ്മയായ MCMA രൂപം കൊണ്ടിട്ട് അധിക നാളുകളായിട്ടില്ല. പക്ഷേ അവരുടെ സംഘടനാ ബോധവും, ഐക്യവും, പരസ്പരസഹകരണവും അനുകരണീയവും പ്രശംസനീയവുമാണ്. മറ്റുള്ളവർക്ക് മാതൃകയായ MCMA ക്ക് ആശംസകൾ.
Read Also: